ErnakulamNattuvarthaLatest NewsKeralaNews

മു​ൻ വൈ​രാ​ഗ്യം മൂ​ലം യുവാവിനെ വധിക്കാൻ ശ്രമം : മധ്യവയസ്കൻ അറസ്റ്റിൽ

വാ​ടാ​പ്പി​ള​ളി വി​നീ​ത് സ​ണ്ണി(39)യെ ​വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൈ​താ​രം ബ്ലോ​ക്ക്പ​ടി കു​ന്ന​ത്ത് വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ (സെ​ബാ​ട്ടി - 52)യാണ് അ​റ​സ്റ്റി​ലായത്

പ​റ​വൂ​ർ: മു​ൻ വൈ​രാ​ഗ്യം മൂ​ലം യുവാവിനെ വധിക്കാൻ ശ്രമിച്ചയാൾ പൊലീസ് പിടിയിൽ. വാ​ടാ​പ്പി​ള​ളി വി​നീ​ത് സ​ണ്ണി(39)യെ ​വ​ധി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ കൈ​താ​രം ബ്ലോ​ക്ക്പ​ടി കു​ന്ന​ത്ത് വീ​ട്ടി​ൽ സെ​ബാ​സ്റ്റ്യ​ൻ (സെ​ബാ​ട്ടി – 52)ആണ് അ​റ​സ്റ്റി​ലായത്.

വെ​ള്ളിയാഴ്ച രാ​ത്രി ഒ​മ്പ​തി​ന് ബ്ലോ​ക്ക് പ​ടി​യി​ൽ വ​ച്ചാണ് സംഭവം. സെ​ബാ​സ്റ്റ്യ​ൻ വി​നീ​തി​ന്‍റെ ത​ല​യി​ലും കൈ​യി​ലും വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ക്കുകയായിരുന്നു. ആക്രമണത്തിൽ വ​ല​തു​കൈ​യു​ടെ ചെ​റു​വി​ര​ൽ അ​റ്റു.

Read Also : തൊടുപുഴ ആശുപത്രിയിൽ 12 വയസ്സുകാരന് ചികിത്സ നിഷേധിച്ച സംഭവം: ജില്ലാ ആശുപത്രിയിൽ തന്നെ ചികിത്സ ലഭ്യമാക്കുമെന്ന് അധികൃതർ

പ​റ​വൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഗു​ര​ത​ര​മാ​യ​തി​നാ​ൽ എ​റ​ണാ​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. സെ​ബാ​സ്റ്റ്യ​ൻ 2015-ൽ ​ഒ​രു കൊ​ല​പാ​ത​ക​ക്കേ​സി​ൽ ഒ​ന്ന​ര വ​ർ​ഷം ജ​യി​ൽ​ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ടെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

ഇ​ൻ​സ്പെ​ക്ട​ർ ഷോ​ജോ വ​ർ​ഗീ​സ്, എ​സ്ഐ പ്ര​ശാ​ന്ത് പി. ​നാ​യ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാണ് ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കിയ പ്രതിയെ റി​മാ​ൻ​ഡ് ചെ​യ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button