കിളിമാനൂർ: എക്സൈസുകാരെ ആക്രമിച്ച് രക്ഷപെട്ട കേസിലെ പ്രതി അറസ്റ്റിൽ. കിളിമാനൂർ ആലത്തുകാവ് അക്കരവിള സൂരജ് (34) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ മാസം 24-ന് ആണ് കേസിനാസ്പദമായ സംഭവം. ഇയാൾ ഓട്ടോറിക്ഷയിൽ ഇന്ത്യൻ നിർമിത വിദേശമദ്യം കടത്താൻ ശ്രമിക്കുന്നതിനിടയിൽ തടയാൻ ശ്രമിച്ച കിളിമാനൂർ റേഞ്ചിലെ പ്രിവന്റീവ് ഓഫീസർ ഷൈജുവിനെയും പാർട്ടിയെയും ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു.
Read Also : ‘പോടാ നിന്റെ മൈക്കിന്റെ തകരാറിന് ഞാൻ ഉച്ചത്തിൽ സംസാരിക്കാനോ?’ മൈക്ക് ഓപ്പറേറ്ററെ ഇറക്കിവിട്ട് എംവി ഗോവിന്ദൻ
കിളിമാനൂർ എക്സൈസ് ഇൻസ്പെക്ടറുടെ ചുമതലയുള്ള വാമനപുരം എക് സൈസ് ഇൻസ്പെക്ടർ ജി. മോഹൻകുമാറിന്റെ നേതൃത്വത്തിൽ പ്രിവൻറ്റീവ് ഓഫീസർമാരായ ഷൈജു, അനിൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ അഖിൽ, അൻസാർ എന്നിവരാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments