വെഞ്ഞാറമൂട്: ഭാര്യയുമായി വഴക്കിട്ട ശേഷം ടാപ്പിംഗ് കത്തി വീശി ഭീഷണി മുഴക്കിയ യുവാവ് കത്തികൊണ്ട് മുറിവേറ്റ് മരിച്ചു. വാമനപുരം ഉന്നംപാറ വട്ടകൈത വീട്ടിൽ അനീഷ് (32) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രിയിലാണ് സംഭവം. ഭാര്യയുമായി വഴക്കിട്ട ഇയാൾ തുടർന്ന് ഉപദ്രവിക്കുകയും ചെയ്തത് ഭാര്യാമാതാവ് മോളി തടഞ്ഞു. ഇതിൽ ക്ഷുഭിതനായ അനീഷ് മോളിയുടെ കൈ കടിച്ചു മുറിവേൽപ്പിച്ചു. ഈ സമയം അവിടെയുണ്ടായിരുന്നവരെ ഭീഷണിപ്പെടുത്താനായി ടാപ്പിംഗ് കത്തി എടുത്ത് വയറിനു ചുറ്റും കുത്തുന്നതായി ആംഗ്യം കാണിക്കുകയായിരുന്നു. ഇതിനിടയിൽ ഒരു കുത്ത് വയറ്റിൽ കൊള്ളുകയായിരുന്നു.
അനീഷിനെ ഉടൻ തന്നെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയോടെ മരിക്കുകയായിരുന്നു.
വെഞ്ഞാറമൂട് പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Post Your Comments