ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിൽ മുൻപന്തിയിൽ ഉള്ള ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഇത്തവണ ആൻഡ്രോയ്ഡ് ടാബ്‌ലറ്റ് ഉപയോഗിക്കുന്നവർക്കാണ് കിടിലൻ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രോയിഡ് ടാബ്‌ലെറ്റ് ഉപഭോക്താക്കൾക്കായി ഒരേസമയം ഒന്നിലധികം വാട്സ്ആപ്പ് ഫീച്ചറുകൾ സാധിക്കുന്ന ‘സ്പ്ലിറ്റ് വ്യൂ’ ഫീച്ചറാണ് അവതരിപ്പിച്ചിരിക്കുന്നത്. ഈ ഫീച്ചറിനെ കുറിച്ച് കൂടുതൽ അറിയാം.
സ്പ്ലിറ്റ് വ്യൂ ഫീച്ചർ ഉപയോഗിക്കുന്നതിലൂടെ ചാറ്റ് ചെയ്യുമ്പോൾ തന്നെ മറ്റു വാട്സ്ആപ്പ് ഫീച്ചറുകൾ കൂടി ടാബ്‌ലെറ്റിൽ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. നിലവിൽ, ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിലാണ് ഈ ഫീച്ചർ ലഭ്യമാക്കിയിട്ടുള്ളത്. വാട്സ്ആപ്പ് ചാറ്റുകളെ ബാധിക്കാതെ തന്നെ മറ്റു ഫീച്ചറുകൾ ഉപയോഗിക്കാൻ സാധിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിൽ മികച്ച സ്വീകാര്യത നേടിയെടുക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ടാബ്‌ലറ്റുകളിൽ ഫേംവെയർ വേർഷൻ 2.23.5.9 – ലേക്ക് അപ്ഡേറ്റ് ചെയ്യുന്നവർക്ക് ഈ ഫീച്ചർ ഉപയോഗപ്പെടുത്താൻ കഴിയും.
Also Read: ആര്‍ത്തവം മുടങ്ങുന്നതിന് പിന്നിലെ കാരണമറിയാം
Post Your Comments