ErnakulamLatest NewsKeralaNattuvarthaNews

പണം നൽകാത്തതിന്റെ വിരോധത്തിൽ യു​വാ​വി​നെ വീ​ട്ടി​ൽ ക​യ​റി കൊ​ല്ലാൻ ശ്ര​മം : ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ക​ടു​ങ്ങ​ല്ലൂ​ർ മു​പ്പ​ത്ത​ടം കീ​രം​പി​ള്ളി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ മാ​ലി​ൽ വീ​ട്ടി​ൽ ര​ൺ​ജി​ത്ത്(34), കീ​രം​പി​ള്ളി ഷ​മീ​ർ ( 33 ) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്

ആ​ലു​വ: ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ര​ണ്ടു​പേ​ർ പൊലീസ് പിടിയിൽ. ക​ടു​ങ്ങ​ല്ലൂ​ർ മു​പ്പ​ത്ത​ടം കീ​രം​പി​ള്ളി കോ​ള​നി സ്വ​ദേ​ശി​ക​ളാ​യ മാ​ലി​ൽ വീ​ട്ടി​ൽ ര​ൺ​ജി​ത്ത്(34), കീ​രം​പി​ള്ളി ഷ​മീ​ർ ( 33 ) എ​ന്നി​വ​രെ​യാ​ണ് അറസ്റ്റ് ചെയ്തത്. ബി​നാ​നി​പു​രം പൊ​ലീ​സ് ആണ് ഇവരെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ത്രിപുരയില്‍ ത്രിപ മോത പ്രതിപക്ഷത്ത് ഇരിക്കേണ്ട, കൂടെ കൂട്ടാന്‍ ബിജെപി

ഏ​ലൂ​ക്ക​ര​യി​ൽ വാ​ട​ക​യ്ക്കു താ​മ​സി​യ്ക്കു​ന്ന വ​ണ​ത്തു രാ​ജ(31)യെ ആ​ക്ര​മി​ച്ച​ കേസിലാണ് അറസ്റ്റ്. ഇ​വ​ർ വ​ണ​ത്തു രാ​ജ​യോ​ട് നേ​ര​ത്തെ പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ന​ൽ​കാ​ത്ത​തി​ന്‍റെ വൈ​രാ​ഗ്യ​ത്തി​ൽ വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി പു​റ​ത്തേ​ക്ക് വ​ലി​ച്ചി​റ​ക്കി ചെ​ടി​ച്ച​ട്ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ക്കു​ക​യും മ​ർ​ദ്ദി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തിയിൽ പറയുന്നത്. ഷ​മീ​റും ര​ൺ​ജി​ത്തും നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണെന്ന് പൊലീസ് പറഞ്ഞു.

ക​ടു​ങ്ങ​ല്ലൂ​രി​ലെ ഒ​രു ഇ​ന്‍റീ​രി​യ​ർ ക​മ്പ​നി​യി​ൽ മാ​നേ​ജ​രാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് വ​ണ​ത്തു രാ​ജ. യുവാവിന്റെ പരാതിയിൽ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button