താമരശ്ശേരി: കൊടുംചൂടിൽ യാത്രക്കാരെ വലച്ച് ബ്ലോക്ക്. വയനാട് ചുരത്തിൽ ഗതാഗതം തടസ്സപ്പെട്ടു. കിലോമീറ്ററുകളോളമാണ് വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നത്. ചുരത്തിലെ ഏഴാം വളവില്‍ റോഡിന്റെ മധ്യഭാഗത്തുവെച്ച് ലോറി കേടായതിനെ തുടര്‍ന്നാണ് ഗതാഗതം തടസപ്പെട്ടിരിക്കുന്നത്. കിലോമീറ്ററുകളോളം ദൂരത്തിലാണ് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത്. ആയിരക്കണക്കിന് വാഹങ്ങളാണ് റോഡിലുള്ളത്.
കുരുക്ക് അഴിക്കാന്‍ പൊലീസ് കൂടുതല്‍ സംഘത്തെ വിനിയോഗിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങള്‍ പോലും കടന്നു പോകാത്ത രീതിയിലുള്ള ഗതാഗതസ്തംഭനമാണ് ഉണ്ടായിരിക്കുന്നത്. ചൂടത്ത് ഇരുചക്രവാഹനത്തിൽ യാത്ര ചെയ്യുന്നവർ ബുദ്ധിമുട്ട് അനുഭവിക്കുകയും ചെയ്യുന്നുണ്ട്.
Leave a Comment