![](/wp-content/uploads/2023/03/ar.jpg)
ആലപ്പുഴ: റെയിൽവേ സ്റ്റേഷനിൽ ലിഫ്റ്റ് പണിക്കെത്തിയവരുടെ മൊബൈൽ ഫോണുകളും പണവും കവർന്ന കേസിൽ മോഷ്ടാവ് അറസ്റ്റിൽ. രാമങ്കരി പുതുക്കരി ചിറയിൽ ഹൗസ് സണ്ണിയെയാണ് (63) അറസ്റ്റ് ചെയ്തത്. ആലപ്പുഴ റെയിൽവേ പൊലീസ് ആണ് യുവാവിനെ പിടികൂടിയത്.
Read Also : തൃശ്ശൂരില്‍ 365 ദിവസം ക്യാമ്പ് ചെയ്താലും സുരേഷ് ഗോപി ജയിക്കില്ലെന്ന് എം.വി ഗോവിന്ദൻ
വെള്ളിയാഴ്ച വൈകീട്ട് അഞ്ചിനും ആറിനുമിടയിൽ ആലപ്പുഴ റെയിൽവേ സ്റ്റേഷനിലാണ് കേസിനാസ്പദമായ സംഭവം. ജോലിക്കാരായ പ്രിൻസ്, വിൽസൺ, സെബാസ്റ്റ്യൻ എന്നിവരുടെ മൊബൈൽ ഫോണുകളും പ്രിൻസിന്റെ 1700 രൂപയും റെക്കോഡുകൾ സൂക്ഷിച്ച ബാഗുമാണ് അപഹരിച്ചത്. മോഷണത്തിനു ശേഷം ട്രെയിൻ മാർഗം രക്ഷപ്പെട്ട പ്രതിയെ സി.സി ടി.വിയുടെ സഹായത്തോടെ വർക്കല റെയിൽവേ സ്റ്റേഷനിൽ നിന്നാണ് പിടികൂടിയത്.
Read Also : സൺ നെക്സ്റ്റ് പ്രീമിയത്തിലേക്ക് സൗജന്യ ആക്സസ്, കിടിലൻ സബ്സ്ക്രിപ്ഷൻ പ്ലാനുമായി വോഡഫോൺ-ഐഡിയ
എസ്.എച്ച്.ഒ ഷാനിഫ്, പൊലീസുകാരായ എസ്. ഹരി, വി.വി. ഷൈൻ, കെ. നിഹാസ്, എസ്. സ്നേഹ എന്നിവർ നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments