തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്ക് ഉപയോഗിക്കുന്ന ചുടുകല്ല് ലൈഫ് പദ്ധതിക്കുള്ള ഭവനനിര്‍മ്മാണത്തിന് വേണ്ടി ശേഖരിക്കുമെന്നും, നഗരസഭ ബുക്ക് ചെയ്ത ഈ കല്ലുകള്‍ അനധികൃതമായി ആരെങ്കിലും കൊണ്ടുപോയാല്‍ അവര്‍ പിഴ അടയ്ക്കേണ്ടതായി വരുമെന്നും മേയര്‍ ആര്യാ രാജേന്ദ്രന് പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതിനെതിരെ ചോദ്യങ്ങളും ഉയരുകയാണ്. മേയറുടെ പുതിയ പ്രഖ്യാപനത്തിന് എതിരെ രാഷ്ട്രീയ നിരീക്ഷകന് ശ്രീജിത്ത് പണിക്കരും രംഗത്ത് വന്നു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മേയര്‍ക്ക് എതിരെ അദ്ദേഹം രംഗത്ത് വന്നിരിക്കുന്നത്.
Read Also: ‘ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ബന്ധുവായ സ്ത്രീ ലൈംഗികമായി പീഡിപ്പിച്ചു; തുറന്നുപറഞ്ഞ് നടൻ പീയൂഷ് മിശ്ര
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം..
‘തിരുവനന്തപുരം മേയറേ, ഒരു ചോദ്യം.
ആറ്റുകാല്‍ പൊങ്കാലയുടെ അടുപ്പിനായുള്ള ചുടുകട്ടകള്‍ വിതരണം ചെയ്യുന്നത് കോര്പ്പറേഷന് ആണെങ്കില്‍ അത് തിരികെയെടുക്കുന്നത് ന്യായം. അല്ലാതെ, ആരെങ്കിലും അതെടുത്താല്‍ പിഴ ചുമത്തുമെന്നൊക്കെ പറയുന്നത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ്? അങ്ങനെയൊരു നിയമം ഉണ്ടെങ്കില്‍, ഒരു ചുടുകട്ടയ്ക്ക് എത്ര പിഴ ചുമത്താമെന്നാണ് അതില്‍ പറയുന്നത്? ഭവന നിര്‍മ്മാണ പദ്ധതിക്കായി ചുടുകട്ടകള്‍ ദാനം ചെയ്യൂവെന്ന് ഭക്തജനങ്ങളോട് അഭ്യര്‍ത്ഥിച്ചാല്‍ അത് മര്യാദ’.
Post Your Comments