Latest NewsKeralaNews

‘നെറികെട്ട രക്തസാക്ഷി വഞ്ചന കാട്ടുന്നു’: സി.പി.എമ്മിനെ കടന്നാക്രമിച്ച് ഷിബു ബേബി ജോൺ

കോഴിക്കോട്: സിപിഐഎമ്മിനെ കടന്നാക്രമിച്ച് ആര്‍എസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍. ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ വക്താക്കളായി സി.പി.എമ്മുകാർ മാറിയെന്ന് അദ്ദേഹം ആരോപിച്ചു. ജനവിരുദ്ധ വലതുപക്ഷ തല്‍പര്യങ്ങളുടെ നടത്തിപ്പുകാരായി മാറിയ അഭിനവ സിപിഐഎമ്മിന് ഇടതുപക്ഷമെന്ന പേരുച്ചരിക്കാന്‍ അര്‍ഹതയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒഞ്ചിയത്ത് ആര്‍എംപിഐ സംഘടിപ്പിച്ച ഒഞ്ചിയം രക്തസാക്ഷി അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഇന്നത്തെ നമ്മുടെ നാടിന്റെ സാമൂഹിക ചുറ്റുപാട് പരിശോധിച്ചാല്‍ എല്ലാ അരാജക പ്രവര്‍ത്തനങ്ങളുടേയും, ലഹരി-മാഫിയ കൊട്ടേഷന്‍ സംഘങ്ങളുടെയും നടത്തിപ്പുകാരായി സിപിഐഎം നേതൃത്വം മാറിയിരിക്കുന്നത് കാണാം. ഇത് നാട് തിരിച്ചറിയുന്നുണ്ട്. എല്ലാ നെറികേടുകള്‍ക്കെതിരെയും സമീപ ഭാവിയില്‍ പുതിയ മുന്നേറ്റങ്ങള്‍ക്ക് നാട് സാക്ഷ്യം വഹിക്കും. ആ പോരാട്ടത്തിന് മണ്ടോടിക്കണ്ണന്റെ രക്തസാക്ഷിത്വം ആവേശം പകരും.

ഒരേസമയം സാമൂഹിക അരാജക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുകയും അതേസമയം തന്നെ, ഒരു നാടിന്റെ സാമൂഹ്യ മുന്നേറ്റത്തിന് വേണ്ടി ഉജ്വലമായ പോരാട്ടം നയിച്ച് രക്തസാക്ഷിത്വം വരിച്ച മണ്ടോടി കണ്ണന്റെ പിന്‍മുറയാണ് ഞങ്ങളെന്ന് വിളിച്ചു പറയുകയും ചെയ്യുന്ന നെറികെട്ട രക്തസാക്ഷി വഞ്ചന കാട്ടുകയാണ് സിപിഐഎം’, അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button