KeralaLatest NewsNews

അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ കേരളത്തിന്റെ കയ്യില്‍ ഇക്കാലത്തും ഒരു ചുക്കുമില്ലെന്ന് ബ്രഹ്മപുരം തീപിടിത്തം തെളിയിച്ചു

മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീപിടിത്തം വടക്കന്‍ സംസ്ഥാനങ്ങളിലാണ് ഉണ്ടായതെങ്കില്‍ ലോകം കീഴ്മേല്‍ മറിയുന്ന ചര്‍ച്ചകള്‍ നമ്മള്‍ നടത്തിയേനെ, വടക്ക് അല്ലാത്തത് കൊണ്ട് ഘോരം ഘോരം പ്രസംഗിക്കാന്‍ സാസ്‌കാരിക നായകരും ഇല്ല: സന്ദീപ് വാര്യര്‍

കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി കൊച്ചി ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം ഇതുവരെയും നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്തത് പിണറായി സര്‍ക്കാരിന്റെ പിടിപ്പുകേട് ഒരിക്കല്‍ കൂടി തെളിയിച്ചുവെന്ന് ബിജെപി നേതാവ് സന്ദീപ് ജി. വാര്യര്‍. അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ കേരളത്തിന്റെ കയ്യില്‍ ഇക്കാലത്തും ഒരു ചുക്കുമില്ലെന്ന് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം തെളിയിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

Read Also: ഔദ്യോഗിക ഡ്യൂട്ടിക്കിടെ സൈനികനെ വെടിവച്ചു കൊന്നു: പ്രതിയ്ക്ക് വധശിക്ഷ നടപ്പിലാക്കി

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം..

‘അടിയന്തര ഘട്ടങ്ങളെ നേരിടാന്‍ കേരളത്തിന്റെ കയ്യില്‍ ഇക്കാലത്തും ഒരു ചുക്കുമില്ലെന്ന് ബ്രഹ്മപുരം മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ തീപിടിത്തം തെളിയിച്ചു . രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട നഗരങ്ങളില്‍ ഒന്നായ കൊച്ചിയില്‍ ജനങ്ങള്‍ക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥ ഉണ്ടായിരിക്കുന്നു . കേരളത്തിന് പുറത്തായിരുന്നു സമാന അവസ്ഥയെങ്കില്‍ ലോകം കീഴ്‌മേല്‍ മറിയുന്ന ചര്‍ച്ചകള്‍ നമ്മള്‍ നടത്തിയേനെ . സ്വച്ഛ ഭാരത് അഭിയാനിലൂടെ മാലിന്യ സംസ്‌കരണത്തിന് ഏറ്റവും മികച്ച ഉദാഹരണം തീര്‍ത്ത ഇന്‍ഡോറില്‍ നിന്നൊക്കെ നമുക്ക് പഠിക്കാം. മാലിന്യ സംസ്‌കരണം പോലും മര്യാദക്ക് നടത്താന്‍ കഴിയാത്തവന്മാരാണ് ലോകം മുഴുവനുമുള്ള കാര്യങ്ങള്‍ക്ക് സമാധാനമുണ്ടാക്കാന്‍ നടക്കുന്നത് . ആദ്യം സ്വന്തം പുരപ്പുറം തൂക്കഡേയ്’. .

 

shortlink

Related Articles

Post Your Comments

Related Articles


Back to top button