മഞ്ചേരി: മഞ്ചേരി നഗരം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുൽപ്പറ്റ സ്വദേശി കുടക്കുന്നിൽ ജയദേവി(40)നെയാണ് അറസ്റ്റ് ചെയ്തത്. മഞ്ചേരി റേഞ്ച് എക്സൈസ് സംഘം ആണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
ഒരു കിലോയിലധികം കഞ്ചാവ് ഇയാളിൽ നിന്നു പിടിച്ചെടുത്തു. നഗരത്തിലെ യുവാക്കൾക്ക് കഞ്ചാവ് എത്തിച്ചു നൽകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദിവസങ്ങളായി എക്സൈസ് ടീമിന്റെ നിരീക്ഷണത്തിലായിരുന്ന പ്രതിയെ നെല്ലിപ്പറമ്പിൽ വച്ചാണ് പിടികൂടിയത്.
Read Also : ശമ്പളവും അവധിയും ചോദിച്ചതിന് സെയിൽസ് ഗേളിന് സ്ഥാപന ഉടമയുടെ വക ക്രൂരമർദ്ദനം: വയനാട് സ്വദേശി അറസ്റ്റിൽ
മഞ്ചേരി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഇ.ടി ഷിജു, പ്രിവന്റീവ് ഓഫീസർ ആസിഫ് ഇഖ്ബാൽ, എം.പി മുഹമ്മദലി, സിവിൽ എക്സൈസ് ഓഫീസർമാരായ വി. സുഭാഷ്, കെ.പി സാജിദ്, എം. സുലൈമാൻ, ജീഷിൽ നായർ, ടി. ശ്രീജിത്ത്, വനിതാ സിവിൽ എക്സൈസ് ഓഫീസർ എൻ.കെ സനീറ എന്നിവരാണ് പ്രതിയെ പിടികൂടിയത്. നേരത്തെ കളവ് ഉൾപ്പെടെ നിരവധി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ് ഇയാളെന്ന് പൊലീസ് പറഞ്ഞു. പ്രതിയെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Post Your Comments