Latest NewsKeralaNewsCrime

‘പൂജ നടത്തിയ ആഭരണങ്ങള്‍ ധരിച്ചാല്‍ വിവാഹം നടക്കും’: യുവതിയിൽ നിന്നും തട്ടിയെടുത്തത് 17 പവനും 8ലക്ഷം രൂപയും

വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്

കൊച്ചി: മന്ത്രവാദ പൂജ നടത്തിയ ആഭരണങ്ങൾ ധരിച്ചാല്‍ വിവാഹം നടക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച്‌ യുവതിയിൽ നിന്നും പാതിമെഴു പവൻ തട്ടിയെടുത്ത സംഭവത്തിൽ പ്രതി പിടിയില്‍. തൃശ്ശൂര്‍ പാവറാട്ടി പള്ളിപ്പറമ്പില്‍ ഷാഹുല്‍ ഹമീദ് (39) ആണ് പിടിയിലായത്.

read also: തമിഴ്‌നാട്ടില്‍ ബിഹാറുകാരായ തൊഴിലാളികള്‍ അക്രമിക്കപ്പെട്ടു: വ്യാജ പ്രചാരണത്തിന് പിന്നാലെ അന്വേഷണവുമായി സർക്കാർ

പച്ചാളം സ്വദേശിയായ വിവാഹമോചിതയായ യുവതിയുടെ പരാതിയിലാണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കും എന്ന് പറഞ്ഞു വിശ്വസിപ്പിക്കുകയും 17 പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.

ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളിൽ കുറവ് വന്നതില്‍ സംശയം തോന്നിയതിനെ തുടർന്ന് യുവതിയുടെ സഹോദരി പൊലീസിനെ സമീപിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button