
ചവറ: വയോധികരായ ദമ്പതികളെ കിടപ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചവറ തട്ടാശേരി നടുവിലഴികത്ത് വീട്ടിൽ ജോണ്‍ (85), റെജീന (80) എന്നിവരാണ് മരിച്ചത്.
ഇന്നലെ രാവിലെ 11- ഓടെയായിരുന്നു സംഭവം പുറത്തറിഞ്ഞത്. മകള്‍ ഫോണ്‍ ചെയ്തിട്ടും എടുക്കാത്തതിനെ തുടര്‍ന്ന്, ഇവരുടെ വീട്ടിലെത്തിയപ്പോള്‍ വീട് അകത്തു നിന്ന് അടച്ചിട്ടിരിക്കുന്നതാണ് കണ്ടത്. തുടര്‍ന്ന്, സമീപത്ത് നിര്‍മാണ ജോലിയിലേര്പ്പെട്ടിരുന്നവരെ വിവരം അറിയിപ്പിക്കുകയായിരുന്നു. ഇവര്‍ കതക് തള്ളിത്തുറന്ന് നോക്കിയപ്പോള്‍ കിടപ്പ് മുറിയില്‍ രണ്ടു പേരും മരിച്ച് കിടക്കുന്നതാണ് കണ്ടത്. ജോണ്‍ കട്ടിലിലും റെജീന തറയിലും ആയിരുന്നു കിടന്നത്.
Read Also : ബാറിനുള്ളിൽ യുവാവിനെ ബിയർകുപ്പികൊണ്ട് കുത്തിപ്പരിക്കേൽപിച്ചു : പ്രതി അറസ്റ്റിൽ
സംഭവസ്ഥലത്തെത്തിയ ചവറ പൊലീസ് മേല്‍ നടപടികള്‍ സ്വീകരിച്ച ശേഷം മൃതദേഹം പരിശോധനക്കായി ആശുപത്രിയിലെത്തിച്ചു. ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹങ്ങൾ ഇന്ന് വൈകുന്നേരം നാലിന് കുളങ്ങര ഭാഗം വേളാങ്കണ്ണി മാതാ ദേവാലയെ സെമിത്തേരിയിൽ സംസ്കരിക്കും.
വിഷം ഉള്ളിൽ ചെന്നാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം എന്ന് പൊലീസ് പറഞ്ഞു. അസ്വഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. മക്കള്‍: ഇഗ്നേഷ്യസ്, മെല്ബിന്, സോഹന്‍, മിനി. മരുമക്കള്‍: ജിഷ, സ്വപ്ന, ജറിന്, ഷാജി.
Post Your Comments