വെനീസ്: തെറ്റായ രോഗനിർണയത്തെ തുടർന്ന് ഡോക്ടർ രോഗിയുടെ ജനനേന്ദ്രിയം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായി പരാതി. തുടർന്ന് ഡോക്ടറെ ഇറ്റലിയിലെ ഉന്നത ആരോഗ്യ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഇറ്റലിയിലെ ടസ്കാനി മേഖലയിലെ അരെസ്സോ മുനിസിപ്പാലിറ്റിയിലെ ഒരു ആശുപത്രിയിലാണ് സംഭവം. പേര് വെളിപ്പെടുത്താത്ത രോഗിയുടെ ലിംഗം 30 കാരനായ ഡോക്ടർ ശസ്ത്രക്രിയയ്ക്കിടെ മുറിച്ചെടുക്കുകയായിരുന്നു.
മുപ്പതുകാരനായ ഡോക്ടർ രോഗിക്ക് ട്യൂമർ രോഗമാണെന്ന ഉറപ്പിലാണ് ലിംഗം മുറിച്ചുമാറ്റിയത്. എന്നാൽ, മുറിച്ചെടുത്ത ശേഷം പരിശോധിച്ചപ്പോഴാണ് ഇത് രോഗിയുടെ ലൈംഗികാവയവം ആണെന്ന് തിരിച്ചറിയുന്നത്. മുറിച്ചുമാറ്റാതെ തന്നെ സുഖപ്പെടുത്താവുന്ന രോഗമേ രോഗിക്കുണ്ടായിരുന്നുള്ളു. മാദ്ധ്യമങ്ങളിൽ വന്ന റിപ്പോർട്ട് പ്രകാരം രോഗിക്ക് ലിംഗത്തിന്റെ തൊലിപ്പുറത്തായി ഒരുതരം സിഫിലിസ് ഉണ്ടായിരുന്നു, ഇത് മരുന്ന് ഉപയോഗിച്ച് ചികിത്സിക്കാമായിരുന്നെങ്കിലും ഡോക്ടർ കടുംകൈ ചെയ്യുകയായിരുന്നു.
രോഗി തനിക്കുണ്ടായ നഷ്ടത്തിൽ ഡോക്ടറോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടു. ടസ്കാനിയിലെ അരെസ്സോയിൽ മാർച്ച് 9 ന് ഒരു പ്രാഥമിക കോടതി വാദം കേൾക്കും. കഴിഞ്ഞ വർഷം ഫ്രാൻസിലും സമാനമായ സംഭവം ഉണ്ടായി. അന്ന് കോടതി പരാതിക്കാരന് 62,000 യൂറോ നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുകയായിരുന്നു.
Post Your Comments