മസ്കത്ത്: വ്യാഴം, ശനി ദിവസങ്ങളിൽ രാജ്യത്തെ ഏതാനും റോഡുകളിൽ ട്രക്കുകൾക്ക് നിരോധനം ഏർപ്പെടുത്തിയതായി ഒമാൻ. റോയൽ ഒമാൻ പോലീസാണ് ഇക്കാര്യം അറിയിച്ചത്. മസ്കറ്റ് ഗവർണറേറ്റിലെ പ്രധാന റോഡുകളിലാണ് നിയന്ത്രണം. അൽ ദാഖിലിയ റോഡ് (മസ്കറ്റ് – ബിദ്ബിദ് ബ്രിഡ്ജ്), അൽ ബതീന ഹൈവേ (മസ്കറ്റ് – ഷിനാസ്) റോഡുകളിൽ വ്യാഴാഴ്ച്ചകളിൽ ഉച്ചയ്ക്ക് 12 മണി മുതൽ വൈകീട്ട് 4 മണി വരെയും ശനിയാഴ്ച്ചകളിൽ വൈകീട്ട് 4 മണിമുതൽ രാത്രി 10 മണി വരെയുമാണ് നിയന്ത്രണം.
ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരമൊരു നടപടി സ്വീകരിച്ചതെന്ന് അധികൃതർ അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കാൻ ഒമാനിലെ ട്രക്ക് ഡ്രൈവർമാരോട് പോലീസ് നിർദ്ദേശിച്ചു.
Read Also: റഷ്യയിൽ നിന്നുള്ള ഇന്ത്യയുടെ അസംസ്കൃത എണ്ണ ഇറക്കുമതി സർവകാല റെക്കോർഡിൽ
Post Your Comments