കൊല്ലം: വാടക വീട് ഒഴിയാൻ ആവശ്യപ്പെട്ടതിലുള്ള വിരോധത്തിൽ യുവതിയേയും അച്ഛനേയും വീട്ടിൽ അതിക്രമിച്ച് കയറി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ച പ്രതി അറസ്റ്റിൽ. ആദിനാട് തെക്ക് പടിക്കറ്റടത്തിൽ ശ്യാംജിത്ത്(21) ആണ് അറസ്റ്റിലായത്. കരുനാഗപ്പള്ളി പൊലീസാണ് ഇവരെ പിടികൂടിയത്.
പാവുമ്പ സ്വദേശി ബിന്ദുവിനേയും പിതാവിനേയുമാണ് പ്രതി ആക്രമിച്ച് മാരകമായി പരിക്കേൽപ്പിച്ചത്. ബിന്ദുവിന്റെ സഹോദരിയുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിച്ച് വന്ന പ്രതിയോട് വീട് ഒഴിയാൻ സഹോദരിയുടെ മകൻ ആവശ്യപ്പെട്ടിരുന്നു. ഇത് ബിന്ദുവിന്റെ നിർബന്ധ പ്രകാരമാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു ആക്രമണം.
Read Also : രണ്ട് ദിവസം പിന്നിട്ടു; കൊച്ചിയിലെ ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല
വെട്ടുകത്തിയുമായി വീട്ടിൽ കയറിയ പ്രതി ബിന്ദുവിനേയും പിതാവിനേയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. തുടർന്ന്, കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി ഇൻസ്പെക്ടർ ബിജു വിയുടെ നേതൃത്വത്തിൽ എസ്ഐമാരായ ഷാജിമോൻ, ശരത്ചന്ദ്രൻ, തോമസ്, സിപിഒ മാരായ ഹാഷിം, ജിമിനി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments