KollamNattuvarthaLatest NewsKeralaNews

വാ​ട​ക വീ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടതിന് യു​വ​തി​യേ​യും അ​ച്ഛ​നേ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു: പ്രതി അറസ്റ്റിൽ

ആ​ദി​നാ​ട് തെ​ക്ക് പ​ടി​ക്ക​റ്റ​ട​ത്തി​ൽ ശ്യാം​ജി​ത്ത്(21) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: വാ​ട​ക വീ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ലു​ള്ള വി​രോ​ധത്തിൽ യു​വ​തി​യേ​യും അ​ച്ഛ​നേ​യും വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച പ്ര​തി അറസ്റ്റിൽ. ആ​ദി​നാ​ട് തെ​ക്ക് പ​ടി​ക്ക​റ്റ​ട​ത്തി​ൽ ശ്യാം​ജി​ത്ത്(21) ആ​ണ് അറസ്റ്റിലായത്. ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സാണ് ഇവരെ പി​ടി​കൂടി​യ​ത്.

പാ​വു​മ്പ സ്വ​ദേ​ശി ബി​ന്ദു​വി​നേ​യും പി​താ​വി​നേ​യു​മാ​ണ് പ്ര​തി ആ​ക്ര​മി​ച്ച് മാ​ര​ക​മാ​യി പ​രി​ക്കേ​ൽ​പ്പി​ച്ച​ത്. ബി​ന്ദു​വി​ന്‍റെ സ​ഹോ​ദ​രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ച് വ​ന്ന പ്ര​തി​യോ​ട് വീ​ട് ഒ​ഴി​യാ​ൻ സ​ഹോ​ദ​രി​യു​ടെ മ​ക​ൻ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. ഇ​ത് ബി​ന്ദു​വി​ന്‍റെ നി​ർ​ബ​ന്ധ പ്ര​കാ​ര​മാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം.

Read Also : രണ്ട് ദിവസം പിന്നിട്ടു; കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല

വെ​ട്ടു​ക​ത്തി​യു​മാ​യി വീ​ട്ടി​ൽ ക​യ​റി​യ പ്ര​തി ബി​ന്ദു​വി​നേ​യും പി​താ​വി​നേ​യും ക്രൂ​ര​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന്, ക​രു​നാ​ഗ​പ്പ​ള്ളി പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെയ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ക​രു​നാ​ഗ​പ്പ​ള്ളി ഇ​ൻ​സ്പെ​ക്ട​ർ ബി​ജു വി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ഷാ​ജി​മോ​ൻ, ശ​ര​ത്ച​ന്ദ്ര​ൻ, തോ​മ​സ്, സി​പി​ഒ മാ​രാ​യ ഹാ​ഷിം, ജി​മി​നി എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button