റിപ്പോർട്ടർ ചാനൽ 30 കോടി രൂപയ്ക്ക് വിറ്റതോടെ കാശ് കിട്ടാനുള്ളവർ എല്ലാം ചാനൽ മുതലാളി നികേഷ് കുമാറിനെ വളയുന്നതായി സൂചന. ഇത് സംബന്ധിച്ചുള്ള വാട്സാപ്പ് ചാറ്റുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. റിപ്പോർട്ടർ ചാനൽ വിലയ്ക്ക് വാങ്ങിയിരിക്കുന്നത് ബിനാമി ഇടപാടുകാരായി ആരോപണം ഉള്ളവരും തട്ടിപ്പ് കേസിലെ പ്രതികളുമായ മാങ്കോ ഫോൺ അലക്സ് സഹോദരങ്ങളാണ്. നിക്ഷേപകരേ കൂടാതെ വൻ തുകയാണ് വർഷങ്ങളായി ജോലി ചെയ്ത അനേകം ജീവനക്കാർക്ക് നൽകാനുള്ളത് എന്നാണ് ആരോപണം. റിപ്പോർട്ടറിൽ നിന്നും വിട്ട് പോന്ന മിക്കവർക്കും ശമ്പള കുടിശിക നികേഷ് കുമാർ നൽകാനുണ്ട്.
ചാനൽ വിറ്റതോടെ കിട്ടിയ കാശുമായി പോകാൻ നിന്ന നികേഷ് കുമാറിന് കാശ് ചോദിച്ച് ജീവനക്കാരും മുൻ ജീവനക്കാരും എല്ലാം സമീപിക്കാൻ തുടങ്ങി. ഇതുമായി ബന്ധപ്പെട്ട വാടസ്പ്പ് ചാറ്റുകൾ പുറത്തുവന്നു . ‘എനിക്ക് റിപ്പോർട്ടർ ചാനലിൽ നിന്നും ലഭിക്കാനുള്ള മൂന്നര ലക്ഷം രൂപ ദയവു ചെയ്ത് ഉടൻ തരണം എന്ന് ഒരിക്കൽ കൂടി അഭ്യർഥിക്കുന്നു’ ഒരു ജീവനക്കാരിയുടെ സന്ദേശമാണിത്.
‘ലേബർ കോർട്ടിനെ സമീപിക്കാമെന്ന് അറിയിച്ച് ലേബർ ഓഫീസർ നൽകിയ കത്ത് കൈവശം ഉണ്ടെങ്കിലും അതിനു വക്കീലിനെ വയ്ക്കാനുള്ള പണം ഇതുവരെ ലഭിക്കാത്തതുകൊണ്ടാണ് മുന്നോട്ട് പോകാൻ കഴിയാതിരുന്നത്. ഇപ്പോൾ മാനേജ്മെന്റ് മാറ്റത്തിന്റെ പശ്ചാത്തലത്തിൽ എന്റെ ശമ്പള കുടിശിക തന്നു തീർക്കണം എന്ന് അഭ്യർഥിക്കുന്നു.’ ഇതിന് നികേഷ് കുമാറിന്റെ മറുപടി പുതിയ മാനേജ്മെന്റിനെ സമീപിക്കാനാണ്. ‘പ്ലീസ് കോണ്ടാക്ട് ന്യൂ ഓണർ’ എന്നാണ് നികേഷ് കുമാറിന്റെ മറുപടി. റിപ്പോർട്ടർ ചാനലിൽ 30 ലക്ഷം രൂപവരെ ശമ്പള കുടിശിക കിട്ടാനുള്ളവർ ഉണ്ടെന്നാണ് ആരോപണം.
Leave a Comment