Latest NewsKeralaNewsBusiness

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,185 രൂപയായി

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു ഗ്രാം സ്വർണത്തിന് 80 രൂപയാണ് വർദ്ധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന്റെ വിപണി വില 41,480 രൂപയായി. ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. കഴിഞ്ഞ 25 ദിവസത്തിനുള്ളിൽ ഒരു പവൻ സ്വർണത്തിന് 1,800 രൂപ വരെ കുറഞ്ഞിരുന്നു.

ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ വർദ്ധിച്ച് 5,185 രൂപയായി. അതേസമയം, ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിനും 10 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള വിപണിയിൽ നിലനിൽക്കുന്ന അനിശ്ചിതത്വവും, ഡോളറിന്റെ വിനിമയ മൂല്യവും സ്വർണവിലയിൽ പ്രതിഫലിക്കാറുണ്ട്. ഫെബ്രുവരി മാസത്തിൽ സ്വർണവിലയിൽ വലിയ ചാഞ്ചാട്ടം ഉണ്ടായിരുന്നു.

Also Read: മുഖ്യമന്ത്രിയുടെ സന്ദർശനം: കാലിക്കറ്റ് സർവകലാശാലയിൽ കറുത്ത കുടയ്ക്കും മാസ്കിനും വിലക്ക്

സംസ്ഥാനത്ത് ഇന്ന് വെള്ളി വില മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 70 രൂപയും, 8 ഗ്രാം വെള്ളിയുടെ വില 560 രൂപയുമാണ്. അതേസമയം, ഒരു കിലോഗ്രാം വെള്ളിക്ക് 70,000 രൂപയാണ് വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button