KollamLatest NewsKeralaNattuvarthaNews

മ​ദ്യ​പി​ച്ച് ക​ട​യി​ൽ വ​രു​ന്ന​ത് വി​ല​ക്കി​യ​തി​ന് യു​വ​തി​യെ മാ​ന​ഹാ​നി​പ്പെ​ടു​ത്തി​ : പ്ര​തി അറസ്റ്റിൽ

ച​വ​റ ന​ഹാ​സ് മ​ൻ​സി​ലി​ൽ ന​വാ​സ്(56) ആ​ണ് അറസ്റ്റിലായത്

കൊ​ല്ലം: മ​ദ്യ​പി​ച്ച് ക​ട​യി​ൽ വ​രു​ന്ന​ത് വി​ല​ക്കി​യ​തി​ലു​ള്ള വി​രോ​ധ​ത്തി​ൽ യു​വ​തി​യെ അ​സ​ഭ്യം പ​റ​ഞ്ഞും കൈ​യേ​റ്റം ചെ​യ്തും മാ​ന​ഹാ​നി​പ്പെ​ടു​ത്തി​യ പ്ര​തി പി​ടി​യി​ൽ. ച​വ​റ ന​ഹാ​സ് മ​ൻ​സി​ലി​ൽ ന​വാ​സ്(56) ആ​ണ് അറസ്റ്റിലായത്. ച​വ​റ പൊ​ലീ​സാണ് ഇവരെ പി​ടി​കൂടിയ​ത്.

പ്ര​തി സ്ഥി​ര​മാ​യി മ​ദ്യ​പി​ച്ച് യു​വ​തി ജോ​ലി നോ​ക്കി വ​രു​ന്ന ക​ട​യി​ൽ വ​ന്ന് പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാക്കിയിരുന്നു. അതിനാൽ, മ​ദ്യ​പി​ച്ച് വ​ര​രു​തെ​ന്ന് യു​വ​തി വി​ല​ക്കി​യി​രു​ന്നു. ഈ ​വി​രോ​ധ​ത്തി​ൽ പ്ര​തി പ​ര​സ്യ​മാ​യി യു​വ​തി​യെ അ​സ​ഭ്യം വി​ളി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും മാ​ന​ഹാ​നി വ​രു​ത്തു​ന്ന രീ​തി​യി​ൽ കൈ​യേ​റ്റം ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

Read Also : വാ​ട​ക വീ​ട് ഒ​ഴി​യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടതിന് യു​വ​തി​യേ​യും അ​ച്ഛ​നേ​യും വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മി​ച്ചു: പ്രതി അറസ്റ്റിൽ

ച​വ​റ ഇ​ൻ​സ്പെ​ക്ട​ർ വി​പി​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ പ്ര​ദീ​പ്, എ​എ​സ്ഐ അ​നി​ൽ​കു​മാ​ർ, സി​പി​ഓ മാ​രാ​യ മ​നീ​ഷ്, സു​ഭാ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button