ശ്രീനഗര്‍: പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ജമ്മു കശ്മീര്‍ സ്വദേശിയായ ഭീകരന്റെ സ്വത്തുക്കള്‍ ദേശീയ അന്വേഷണ ഏജന്‍സി കണ്ടുകെട്ടി. ജമ്മു കശ്മീരിലെ കുപ്വാര സ്വദേശിയായ ബഷീര്‍ അഹമ്മദ് പീറിന്റെ സ്വത്തുക്കാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഇയാള്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ (എച്ച്എം) എന്ന ഭീകര സംഘടനയിലെ അംഗമായിരുന്നു. കുപ്വാര ജില്ലയിലെ ക്രാല്‍പോറയിലെ ബാബര്‍പോര പ്രദേശത്തായിരുന്നു ബഷീര്‍ അഹമ്മദ് താമസിച്ചിരുന്നത്. ഫെബ്രുവരി 21-നാണ് റാവല്‍പിണ്ടിയില്‍ വച്ച് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡറായ പീര്‍ വെടിയേറ്റ് കൊല്ലപ്പെടുന്നത്. യുഎപിഎ നിയമ പ്രകാരം കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 4-ന് കേന്ദ്ര സര്‍ക്കാര്‍ ഇയാളെ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
ബാഗ്‌പോര, പന്‍സ്ഗാം മേഖലകളിലുള്ള പീറിന്റെ ഭൂമിയാണ് എന്‍ഐഎ കണ്ടുകെട്ടിയത്. ഹിസ്ബുള്‍ മുജാഹിദീന്‍, ലഷ്‌കര്‍-ഇ-തൊയ്ബ തുടങ്ങിയ ഭീകര സംഘടനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് വിപുലീകരിക്കാന്‍ വേണ്ടി ബഷീര്‍ അഹമ്മദ് പീര്‍ ശ്രമിച്ചിരുന്നു. ഇതിനായി, ഭീകരരെ തമ്മില്‍ ഒന്നിപ്പിക്കാന്‍ ഇയാള്‍ ഓണ്‍ലൈന്‍ ചര്‍ച്ചകള്‍ സംഘടിപ്പിക്കുകയും ഗ്രൂപ്പുകള്‍ ആരംഭിക്കുകയും ചെയ്തിരുന്നതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Post Your Comments