കോഴിക്കോട്: ആരോഗ്യനില മോശമായ അബ്ദുൽ നാസർ മഅ്ദനിയുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ ഇടപെടണമെന്ന് നജീബ് കാന്തപുരം എം.എൽ.എ. അബ്ദുന്നാസർ മഅ്ദനി ഉയർത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകൾക്കപ്പുറം ഇനിയൊരു സ്റ്റാൻ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണമെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടത്. മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികൾക്കൊടുവിൽ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണെന്നും നജീബ് പറയുന്നു.
നജീബ് കാന്തപുരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
അബ്ദുന്നാസർ മഅദനിയുടെ ദുർബലമായ ആ ശബ്ദ സന്ദേശം ഏറെ വേദനയോടെയാണ് കേട്ടത്. വളരെ മുമ്പെ, ശബ്ദ ഗാംഭീര്യത്തോടെ മുഴങ്ങിയ ആ ശബ്ദം ഇത്രമേൽ ദുർബലമായത് ഭരണ കൂട ഭീകരതയുടെ പല്ലും നഖവും ഏൽക്കേണ്ടി വന്ന നിസ്സഹായതയിൽ നിന്നാണ്. അബ്ദുന്നാസർ മഅദനി ഉയർത്തിയ രാഷ്ട്രീയത്തിന്റെ ശരി തെറ്റുകൾക്കപ്പുറം ഇനിയൊരു സ്റ്റാൻ സാമിയായി ഒടുങ്ങും മുമ്പെങ്കിലും കേരളം ആ മനുഷ്യനോട് കനിവ് കാണിക്കണം. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ ഇടപെടണം.
മനുഷ്യാവകാശം ചവച്ചു തുപ്പിയ ഭരണ കൂട ചെയ്തികൾക്കൊടുവിൽ എല്ലും തോലുമായ ആ മനുഷ്യന് വേണ്ടി കൂട്ടായ രാഷ്ട്രീയ ഇടപെടൽ അനിവാര്യമാണ്. ജീവിച്ചിരിക്കുമ്പോൾ ഒരു പൂ നൽകാതെ മരിച്ചവർക്ക് പുഷ്പചക്രം നൽകുന്നവരായി മലയാളികൾ മാറിക്കൂടാ. മഅദനി വേദനയുടെ ഒരു കടൽ കുടിച്ചു കഴിഞ്ഞിരിക്കുന്നു. ഇനിയും അദ്ദേഹത്തെ മുക്കിക്കൊല്ലാൻ വിട്ട് കൊടുക്കരുത്.
Post Your Comments