Latest NewsNewsBusiness

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവരാണോ? ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന എസ്ബിഐയുടെ ഈ പ്ലാനിനെ കുറിച്ച് അറിയൂ

നിക്ഷേപ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ സാധിക്കാത്ത നോൺ കോളബിൾ സ്ഥിര നിക്ഷേപ പദ്ധതിയാണ് സർവോത്തം നിക്ഷേപ പദ്ധതി

സ്ഥിര നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നവർക്ക് വ്യത്യസ്ഥമായ പ്ലാനുകൾ വാഗ്ദാനം ചെയ്യുന്ന പൊതുമേഖലാ ബാങ്കാണ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സ്ഥിര നിക്ഷേപ പദ്ധതികൾ തിരഞ്ഞെടുക്കുമ്പോൾ ഉയർന്ന പലിശ നിരക്ക് മിക്ക ആളുകളും പരിഗണിക്കുന്ന പ്രധാന ഘടകമാണ്. അത്തരത്തിൽ ഉയർന്ന പലിശ വാഗ്ദാനം ചെയ്യുന്ന പ്ലാനുമായാണ് ഇത്തവണ എസ്ബിഐ എത്തിയിരിക്കുന്നത്. രണ്ട് വർഷക്കാലയളവിൽ ഉയർന്ന പലിശ ലഭിക്കുന്ന എസ്ബിഐയുടെ സർവോത്തം നിക്ഷേപ പദ്ധതിയെക്കുറിച്ച് കൂടുതൽ അറിയാം.

നിക്ഷേപ കാലാവധിക്ക് മുൻപ് പണം പിൻവലിക്കാൻ സാധിക്കാത്ത നോൺ കോളബിൾ സ്ഥിര നിക്ഷേപ പദ്ധതിയാണ് സർവോത്തം നിക്ഷേപ പദ്ധതി. ഈ നിക്ഷേപത്തിന് കീഴിൽ രണ്ട് വർഷത്തേക്ക് മുതിർന്ന പൗരന്മാർക്ക് 7.90 ശതമാനം പലിശയും, സാധാരണ പൗരന്മാർക്ക് 7.40 ശതമാനം പലിശയും ലഭിക്കും. അതേസമയം, ഒരു വർഷമാണ് നിക്ഷേപിക്കുന്നെങ്കിൽ പൗരന്മാർക്ക് 7.60 ശതമാനം പലിശയും, സാധാരണ പൗരന്മാർക്ക് 7.1 ശതമാനം പലിശയും ലഭിക്കും. 15 ലക്ഷം മുതൽ 2 കോടി വരെയുള്ള നിക്ഷേപങ്ങളും, 2 കോടി മുതൽ 5 കോടി വരെയുള്ള നിക്ഷേപങ്ങളുമാണ് ഈ പദ്ധതിക്ക് കീഴിൽ നടത്താൻ സാധിക്കുക. ഫെബ്രുവരി 17- നാണ് സർവോത്തം നിക്ഷേപ പദ്ധതിയുടെ പലിശ നിരക്കുകൾ എസ്ബിഐ പുതുക്കിയത്.

Also Read: തുടർഭരണം ലഭിച്ചതോടെ ഭരണ പക്ഷത്തിനിപ്പോൾ ധാർഷ്ട്യവും അസഹിഷ്ണുതയുമാണ്; വിഡി സതീശന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button