രാമസിംഹൻ അബൂബക്കറിന്റെ പുഴ മുതൽ പുഴ വരെ എന്ന ചിത്രം തിയേറ്ററുകളിൽ എത്തിക്കഴിഞ്ഞു.കണ്ടവർ വളരെ നല്ല അഭിപ്രായമാണ് പറയുന്നത്. ഇത്തരത്തിൽ ഹിന്ദു ഐക്യവേദി നേതാവ് കാഭാ സുരേന്ദ്രൻ നടത്തിയ പ്രതികരണമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.
അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
‘1921 പുഴ മുതൽ പുഴ വരെ’ കണ്ടു.
സഖാക്കളാണ് ഈ സിനിമ ജനങ്ങൾ കാണാതിരിക്കാൻ ജാഗ്രത പാലിക്കുന്നത്. ഈ സിനിമ ഒരു കാരണവശാലും കാണരുതെന്ന് അണികൾക്ക് കർശന നിർദ്ദേശം കൊടുത്തിരിക്കുന്നു. കണ്ടാൽ അടിമസഖാക്കൾ ആത്മാഭിമാനം ഉണർന്നവരാകാൻ സാദ്ധ്യതയുണ്ട്. അങ്ങനെവന്നാൽ നഷ്ടം ജിഹാദികൾക്കല്ല, പാർട്ടിക്കാണ്. അതുകൊണ്ട് പോസ്റ്റർ പലയിടത്തും കീറുന്നതും തീയേറ്ററുകാരെ ഭീഷണിപ്പെടുത്തുന്നതും സഖാക്കളാണ്.
ചരിത്രത്തിൽ വായിച്ചെടുത്ത രംഗങ്ങളിൽ ചിലത് ദൃശ്യമാകുമ്പോൾ ഉണ്ടാകുന്ന വിങ്ങൽ പലപ്പോഴും നിയന്ത്രണാതീതം.
ചരിത്രത്തിൽ നടക്കാത്ത ഒരു രംഗം പോലും രാമസിംഹൻ അബൂബേക്കർ ഈ സിനിമയിൽ ചേർത്തിട്ടില്ല.
സിനിമയിൽ കണ്ടതിൻ്റെ എത്രയോ ഇരട്ടി യഥാർത്ഥത്തിൽ നടന്നിട്ടുണ്ടുതാനും.
ഏതാണ്ട് ഒരു ഒറ്റയാൾ പട്ടാളംപോലെ നിന്നു പൊരുതി നേടിയതാണ് ഈ സിനിമ; മനസ്സുള്ളവരൊക്കെ പിന്തുണച്ചിട്ടുണ്ടാകാം. എങ്കിലും ഒരു വലിയ വെല്ലുവിളി ഒറ്റയ്ക്ക് ഏറ്റെടുത്ത് ഭഗീരഥനെപ്പോലെ ഉയർന്ന്, തിളങ്ങി നിൽക്കുന്നു രാമസിംഹൻ അബൂബേക്കർ.
ചാത്തനായി RLV രാമകൃഷ്ണൻ നിറഞ്ഞാടുകതന്നെ ചെയ്തു; പാർവ്വതിയായി അഭിനയിച്ച പുതുമുഖ നടിയും. നായിക പാർവ്വതിയുടെ തോഴിയായി അഭിനയിച്ച കുട്ടിയുടെ ഒടുവിലത്തെ സീൻ മാനമുണർത്തുകതന്നെ ചെയ്തു. വെപ്പാട്ടിയാക്കപ്പെട്ടവൾ, കലാപകാരി വെടിയേറ്റു വീണപ്പോൾത്തന്നെ അടിമക്കുപ്പായം വലിച്ചുകീറി സ്വയം സ്വാതന്ത്ര്യം പ്രഖ്യാപിച്ച നിമിഷം കണ്ണിൽനിന്നു മറയില്ല; ആ ഭാവമാറ്റവും.
പാട്ടുരംഗം ചങ്കുപറിക്കുകതന്നെ ചെയ്യും.
വെറുതെയല്ല രാമസിംഹനെതിരെ സഖാക്കൾ കുരച്ചുചാടിയതും ജിഹാദികൾ വെല്ലുവിളിച്ചതും.
കാരണമെന്തെന്ന് സിനിമ കാണുമ്പോൾ മനസ്സിലാകും.
#1921PuzhaMuthalPuzhavare
#1921പുഴമുതൽപുഴവരെ
Post Your Comments