KeralaLatest NewsNews

‘വാർത്ത കൊഴുപ്പിക്കാൻ വ്യാജമായ വിഷ്വലും ഓഡിയോയും നിർമ്മിച്ചു’:ഏഷ്യാനെറ്റിന് ആരും പിന്തുണ നല്കുന്നില്ലെന് ഹരീഷ് വാസുദേവൻ

ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ 14 വയസ്സുള്ള പെൺകുട്ടിയെ മയക്കുമരുന്നിന് അടിമയെന്നും വേറെയും പത്തിലധികം പെൺകുട്ടികൾ ഇരയായിട്ടുണ്ടെന്നും പെൺകുട്ടി പറയുന്ന വീഡിയോ കാണിച്ചു കൊണ്ടുള്ള റിപ്പോർട്ട് സോഷ്യൽ മീഡിയകളിൽ വൻ വിവാദത്തിന് കാരണമായിരിക്കുകയാണ്. ഇതോടെ, പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്തെത്തി. ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തുകയും ചെയ്തിരുന്നു.

ചാനലിന്റെ പ്രവർത്തിയെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. വാർത്ത കൊഴുപ്പിക്കാൻ വേണ്ടി വ്യാജമായ വിഷ്വൽസും ഓഡിയോയും നിർമ്മിച്ച് നൽകുന്നത്, ചാനൽ പ്രേക്ഷകരോട് ചെയ്യുന്ന കുറ്റമാണെന്ന് അഡ്വ. ഹരീഷ് വാസുദേവൻ ശ്രീദേവി വ്യക്തമാക്കുന്നു. ഏഷ്യാനെറ്റിലെ മുൻ മാധ്യമപ്രവർത്തക കെ കെ ഷാഹിന, ഫേസ്‌ബുക്കിൽ പങ്കുവെച്ച് പോസ്റ്റിന് കമന്റായിട്ടായിരുന്നു ഹരീഷ് വാസുദേവന്റെ പ്രതികരണം. ഏഷ്യാനെറ്റ് ചെയ്തത് പ്രൊഫഷനൽ എത്തിക്സിൻ്റെ സമ്പൂർണമായ ലംഘനവും കുറ്റകരമായ പ്രവൃത്തിയുമാണെന്നായിരുന്നു ഷാഹിന നിരീക്ഷിച്ചത്.

‘നടന്ന വാർത്ത വസ്തുതയായി റിപ്പോർട്ട് ചെയ്യുന്നതിന് പകരം, അത് കൊഴുപ്പിക്കാൻ വ്യാജമായ വിഷ്വലും ഓഡിയോയും നിർമ്മിച്ചു. ആ നിർമ്മാണം പ്രേക്ഷകരോടും ഈ പ്രൊഫഷനോടും ചെയ്യുന്ന കുറ്റമാണ്. സ്ഥാപനത്തിന് അകത്തുള്ളവർ സോഷ്യൽ മീഡിയയിൽ ന്യായീകരിക്കുന്നതിനപ്പുറം, പ്രേക്ഷകസമൂഹത്തിൽ നിന്ന് ആരും ഈ നിർമ്മാണത്തിന് പിന്തുണ നൽകുന്നില്ല എന്നത് എല്ലാ മാധ്യമസ്ഥാപനങ്ങളും കാണേണ്ടതാണ്’, ഹരീഷ് കുറിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button