Latest NewsKeralaNews

രണ്ട് ദിവസം പിന്നിട്ടു; കൊച്ചിയിലെ ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ സംസ്‌കരണ പ്ലാന്റിലെ തീ അണയ്ക്കാനായില്ല. രണ്ട് ദിവസം പിന്നിടുമ്പോഴും കൊച്ചി നഗരത്തിൽ പല ഇടങ്ങളിലും പുകയും രൂക്ഷ ഗന്ധവും തുടരുകയാണ്.

ഇന്നലെ രാത്രിയും തീ ആളിപടരുന്ന സാഹചര്യം ഉണ്ടായി. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്ക് ആവശ്യമായ സേവനങ്ങൾക്കുമായി കോർപ്പറേഷൻ കൺട്രോൾ റൂം ആരംഭിച്ചിട്ടുണ്ട്.

അതേസമയം മാലിന്യപ്ലാന്റിൽ തീപിടിത്തം ഉണ്ടായതിനെക്കുറിച്ച് കൊച്ചി കോർപറേഷൻ സെക്രട്ടറി, ഫയർ ആന്റ് റെസ്‌ക്യു, കുന്നത്തുനാട് തഹസിൽദാർ എന്നിവർ ജില്ലാ കളക്ർക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button