Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest NewsNews

ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേസെടുത്തു

കൊച്ചി: ഏഷ്യാനെറ്റിന്റെ ‘നാർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന റോവിങ് വാർത്തയിൽ ലഹരിക്കടിമയാണെന്ന് 14 വയസ്സുള്ള പെൺകുട്ടി വെളിപ്പെടുത്തിയ റിപ്പോർട്ടിന്മേൽ കേസെടുത്ത് പോലീസ്. കോഴിക്കോട് വെള്ളയില്‍ പൊലീസാണ് കേസെടുത്തത്. പോക്‌സോ, വ്യാജരേഖ ചമക്കല്‍, ക്രിമിനന്‍ ഗൂഢാലോചന എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. പി വി അന്‍വര്‍ എം എല്‍ എയുടെ പരാതിയിലാണ് നടപടി. ചാനലിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാര്‍, റെസിഡന്റ് എഡിറ്റര്‍ ഷാജഹാന്‍, വീഡിയോ ചിത്രീകരിച്ച റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യുസഫ് എന്നിവരടക്കം 4 പേര്‍ക്കെതിരെയാണ് പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

അതേസമയം, വാർത്ത വ്യാജമാണെന്ന് ഒരുകൂട്ടർ വാദിക്കുമ്പോൾ, മറ്റൊരു കൂട്ടർ വാർത്ത റിപ്പോർട്ട് ചെയ്ത മാധ്യമപ്രവർത്തകൻ നൗഫലിനെ കടന്നാക്രമിക്കുകയാണ്. സഭ്യമല്ലാത്തതും അശ്ലീലം കലർന്നതുമായ ഭാഷയിലാണ് സൈബർ സഖാക്കൾ സിന്ധു സൂര്യകുമാർ അടക്കമുള്ളവരെ കടന്നാക്രമിക്കുന്നത്. സിന്ധുവിന്റെയും നൗഫലിന്റെയും ഫേസ്‌ബുക്ക് പോസ്റ്റുകൾക്കടിയിലെ കമന്റുകൾ കേട്ടാൽ അറയ്ക്കുന്നതാണ്.

സംഭവവുമായി ബന്ധപ്പെട്ട് പ്രതിഷേധം നടത്തിയ എസ്.എഫ്.ഐ പ്രവർത്തകരെ പോലീസ് രാവിലെ അറസ്റ്റ് ചെയ്തിരുന്നു. ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസിലേക്ക് ഇടിച്ചുകയറി പ്രവർത്തനം തടസ്സപ്പെടുത്തിയ മുപ്പതോളം എസ്.എഫ്.ഐ പ്രവർത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഓഫീസിനുളളിൽ മുദ്രവാക്യം വിളിച്ച ഇവർ ജീവനക്കാരെ ഭീഷണിപ്പെടുത്തി. അതിക്രമിച്ച് കയറി ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടുത്തിയത് സംബന്ധിച്ച് ഏഷ്യാനെറ്റ് ന്യൂസ് റസിഡന്‍റ് എഡിറ്റർ അഭിലാഷ് ജി നായർ നൽകിയ പരാതിയിൽ പാലാരിവട്ടം പൊലീസ് കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button