തിരുവനന്തപുരം: ടെലിവിഷന്‍ കോമഡി രംഗത്ത് ഏറെ ജനപ്രീതി നേടിയ നടനാണ് ഉല്ലാസ് പന്തളം. കഴിഞ്ഞ ഡിസംബര്‍ 20 നാണ് ഉല്ലാസിന്റെ ഭാര്യ ആശയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടർന്ന് ഇവരുടെ ദാമ്പത്യ ജീവിതം സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയും ചെയ്തു. ഇപ്പോൾ കുടുംബത്തെ പോറ്റാൻ ഉല്ലാസ് വീണ്ടും കോമഡി രംഗത്ത് സജീവമാകുകയാണ്.
ജോലിയില്ലാതെ മുന്നോട്ട് പോകാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ടാണ് വീണ്ടും തിരിച്ചുവന്നതെന്ന് ഉല്ലാസ് പറഞ്ഞു. മക്കളെ നോക്കണം അതാണ് വീണ്ടും ഇതേ ജോലിയിലേക്ക് വരാന്‍ കാരണമെന്നും ജോലി ചെയ്യാതെ ജീവിക്കാന്‍ സാധിക്കില്ലല്ലോ എന്നും ഉല്ലാസ് പറയുന്നു.
‘നമ്മുടെ സാഹചര്യം അതായി പോയില്ലേ. എല്ലാം നിര്‍ത്തി വീട്ടില്‍ ഇരിക്കാന്‍ പറ്റാത്തവര്‍ പണിക്ക് പോയെ പറ്റൂ. പിന്നെ മക്കളുണ്ട് അവരെയൊക്കെ വളര്‍ത്തണം നമ്മുടെ ജോലി തുടര്‍ന്ന് കൊണ്ട് പോയില്ലെങ്കില്‍ പിന്നീട് എല്ലാം നഷ്ടപ്പെട്ട് പോകും. അതുകൊണ്ടാണ് വീണ്ടും ഇറങ്ങി തിരിച്ചത്. ഞാന്‍ മാത്രം അല്ല എല്ലാവരും അങ്ങനെ തന്നെ ആയിരിക്കും’- ഉല്ലാസ് വ്യക്തമാക്കി
Post Your Comments