Latest NewsNewsBusiness

യുപിഐ പേയ്മെന്റുകൾ ഇനി എളുപ്പത്തിലും വേഗത്തിലും നടത്താം, പേടിഎം യുപിഐ ലൈറ്റ് എത്തി

രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യമേഖലാ ബാങ്കുകളും അടക്കം 9 ബാങ്കുകൾ പേടിഎം യുപിഐ ലൈറ്റ് സേവനത്തെ പിന്തുണയ്ക്കുന്നുണ്ട്

ഡിജിറ്റൽ ഇടപാടുകൾക്കായി ഇന്ന് ഭൂരിഭാഗം ആളുകളും ആശ്രയിക്കുന്നവയാണ് യുപിഐ സേവനങ്ങൾ. ബാങ്കിൽ പോകാതെ തന്നെ പണം അടയ്ക്കാനും, സ്വീകരിക്കാനും സാധിക്കുമെന്നതാണ് യുപിഐ സേവനങ്ങളെ കൂടുതൽ ജനപ്രിയമാക്കിയത്. യുപിഐ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ഒട്ടനവധി പ്ലാറ്റ്ഫോമുകൾ ലഭ്യമാണ്. ഇത്തവണ ഇന്ത്യയുടെ ആഭ്യന്തര പേയ്മെന്റ് ബാങ്കായ പേടിഎം ഒറ്റ ടാപ്പിലൂടെ അതിവേഗ യുപിഐ ലൈറ്റ് പേയ്മെന്റുകൾ സാധ്യമാക്കുന്ന പേടിഎം യുപിഐ ലൈറ്റാണ് അവതരിപ്പിച്ചിരിക്കുന്നത്. യുപിഐ ലൈറ്റ് സാധ്യമാക്കിയിട്ടുള്ള ഇന്ത്യയിലെ ഏക പേയ്മെന്റ് പ്ലാറ്റ്ഫോമെന്ന സവിശേഷതയും പേടിഎമ്മിന് സ്വന്തമാണ്.

നിലവിൽ, രാജ്യത്തെ പൊതുമേഖലാ ബാങ്കുകളും, സ്വകാര്യമേഖലാ ബാങ്കുകളും അടക്കം 9 ബാങ്കുകൾ പേടിഎം യുപിഐ ലൈറ്റ് സേവനത്തെ പിന്തുണയ്ക്കുന്നുണ്ട്. കാനറ ബാങ്ക്, സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്ഡിഎഫ്സി ബാങ്ക്, ഇന്ത്യൻ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് തുടങ്ങിയവയാണ് യുപിഐ ലൈറ്റ് സേവനം സപ്പോർട്ട് ചെയ്യുന്നത്.

Also Read: മെച്ചപ്പെട്ട ജോലി വാഗ്ദാനം നൽകി വനിതാ ഡോക്ടറെ പീഡിപ്പിച്ച മെയിൽ നേഴ്‌സ് അറസ്റ്റിൽ, സംഭവം കോഴിക്കോട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button