KeralaLatest NewsNews

ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി

തിരുവനന്തപുരം: ക്ഷയരോഗ ബാധ മൂലം ഒരു വർഷത്തിനിടെ തിരുവനന്തപുരം മൃഗശാലയിൽ ചത്തത് 64 മൃഗങ്ങളെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷയരോഗ ബാധയുടെ പഠന റിപ്പോർട്ട് സർക്കാർ പരിശോധിച്ചുവരികയാണെന്നും മൃഗങ്ങളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് വേണ്ടിയുള്ള പ്രതിരോധ നടപടികൾ നടന്നുവരുന്നുണ്ട് എന്നും മന്ത്രി വ്യക്തമാക്കി. നിലവിൽ ജീവനക്കാർക്ക് ആർക്കും ക്ഷയരോഗം ബാധിച്ചിട്ടില്ല. സന്ദർശകർ മൃഗങ്ങളുമായി അടുത്ത് ഇടപഴകുന്നതൊഴിവാക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ മരണനിരക്ക് കുറഞ്ഞുവെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും മന്ത്രി അറിയിച്ചു.

പുള്ളിമാനുകൾക്കും കൃഷ്ണ മൃഗങ്ങൾക്കുമാണ് ക്ഷയരോഗ ബാധ കണ്ടെത്തിയത്. എന്നാല്‍, അടുത്തിടപഴകുന്ന മനുഷ്യരിലേക്ക് രോഗ പകര്‍ച്ച ഉണ്ടായേക്കാമെങ്കിലും ഇതുവരെ ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല.

സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അനിമൽ ഡിസീസ് സംഘം ജീവനക്കാര്‍ക്ക് മാർഗനിർദ്ദേശങ്ങൾ നൽകിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button