KeralaLatest NewsNews

ആഗോളവത്ക്കരണത്തെ എതിര്‍ത്താല്‍ ലീഗിനെ സിപിഎമ്മില്‍ കൂട്ടാം: എം.വി ഗോവിന്ദന്‍

തിരൂര്‍: ആഗോളവത്കരണ കുത്തകവിരുദ്ധ നിലപാടെടുക്കുമെങ്കില്‍ ലീഗിനെ കൂടെകൂട്ടുമെന്ന് സിപിഎം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.വി ഗോവിന്ദന്റെ പ്രഖ്യാപനം. ജനകീയ പ്രതിരോധജാഥയുടെ ഭാഗമായി തിരൂരില്‍ നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. മതനിരപേക്ഷ ഉള്ളടക്കത്തില്‍ വെള്ളംചേര്‍ക്കരുത്, ആഗോളവത്കരണത്തിനെ എതിര്‍ക്കണം, കുത്തകവിരുദ്ധ നിലപാട് സ്വീകരിക്കണം, ഇത്തരത്തില്‍ പ്രവര്‍ത്തിക്കാമെങ്കില്‍ മുസ്ലിംലീഗിനെ ഇടതുമുന്നണിയിലേക്ക് സ്വാഗതംചെയ്യുമെന്നും അദ്ദേഹം നിലപാട് വ്യക്തമാക്കി.

Read Also: 15 വയസ് മുതൽ മകളെ ബലാത്സംഗം ചെയ്ത് പിതാവ്, കൂട്ടുനിന്ന് അമ്മ: പെൺകുട്ടി കയറിച്ചെന്നത് പോലീസ് സ്റ്റേഷനിലേക്ക്

‘മതത്തെ അംഗീകരിക്കുന്നു. ലീഗില്‍ വര്‍ഗീയതയെ അംഗീകരിക്കുന്നവരുണ്ട്. ലീഗ് വിട്ടാല്‍ യുഡിഎഫ് പിന്നെയില്ല. ശേഷം രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ മത്സരിക്കാനും സാധിക്കില്ല’, എം.വി ഗോവിന്ദന്‍ പറഞ്ഞു.

അബ്ദുള്‍ നാസര്‍ മദനിക്ക് വിദഗ്ധ ചികിത്സ നല്‍കണമെന്നും ഇതിനായി കര്‍ണാടക സര്‍ക്കാരുമായി ബന്ധപ്പെടുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. മദനിക്ക് ഫലപ്രദമായ ചികിത്സ നല്‍കണമെന്നാണ് നിലപാടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button