ഫാസ്റ്റ് ചാർജർ നൽകിയാലും ഫോൺ ഫുൾ ചാർജാകാൻ പരമാവധി 30 മിനിറ്റെങ്കിലും സമയമെടുക്കാറുണ്ട്. എന്നാൽ, കുത്തിയിട്ട് അഞ്ച് മിനിറ്റുകൾക്കകം ചാർജ് ചെയ്യാൻ അനുവദിക്കുന്ന കിടിലൻ സാങ്കേതികവിദ്യയുമായി എത്തിയിരിക്കുകയാണ് റെഡ്മി. റിപ്പോർട്ടുകൾ പ്രകാരം, ‘300 വാട്സ് ഇമ്മോർട്ടൽ സെക്കൻഡ് ചാർജർ’ എന്ന പുതിയ ഫാസ്റ്റ് ചാർജിംഗ് സാങ്കേതികവിദ്യയാണ് റെഡ്മി വികസിപ്പിച്ചെടുക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക വിശദീകരണങ്ങൾ കമ്പനി നടത്തിയിട്ടുണ്ട്.
ചാർജിംഗ് രംഗത്ത് ബദൽ സാങ്കേതികവിദ്യയുമായാണ് ഷവോമി എത്തിയിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ എത്തുന്നതോടെ, 4,100എംഎച്ച് ബാറ്ററി 43 സെക്കൻഡിനുള്ളിൽ 10 ശതമാനവും, 2 മിനിറ്റും 13 സെക്കൻഡും കൊണ്ട് 50 ശതമാനവും, 5 മിനിറ്റിനുള്ളിൽ 100 ശതമാനവും ചാർജ് ചെയ്യാൻ കഴിയുമെന്നാണ് കമ്പനിയുടെ വാദം. അതേസമയം, പുതിയ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഷവോമി പുറത്തുവിട്ടിട്ടില്ല. പുറത്തിറക്കുന്ന സ്മാർട്ട്ഫോണുകളിൽ മികച്ച ചാർജിംഗ് വാഗ്ദാനം ചെയ്യുന്നവയാണ് ഷവോമിയുടെ ഹാൻഡ്സെറ്റുകൾ.
Also Read: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ യുവാവ് പോക്സോ നിയമപ്രകാരം അറസ്റ്റില്‍
Post Your Comments