യൂട്യൂബിൽ വീഡിയോകൾ കാണുമ്പോൾ പലരും നേരിടുന്ന പ്രശ്നങ്ങളിൽ ഒന്നാണ് ഭാഷ. ഭാഷ മനസിലാകാത്തതിനെ തുടർന്ന് കാണാതെ മാറ്റിവെച്ച വീഡിയോകൾ എല്ലാവരുടെയും ലിസ്റ്റിൽ ഉണ്ടാകും. ഇത്തവണ ഭാഷകളുടെ അതിർവരമ്പില്ലാതെ വീഡിയോകൾ ആസ്വദിക്കാൻ സഹായിക്കുന്ന ഫീച്ചറുമായാണ് യൂട്യൂബ് എത്തിയിരിക്കുന്നത്. വീഡിയോകൾ ഉപഭോക്താക്കൾക്ക് മനസിലാകുന്ന ഭാഷയിൽ ആസ്വദിക്കാൻ സഹായിക്കുന്ന ‘മൾട്ടി ലാംഗ്വേജ് ഓഡിയോ’ എന്ന പുതിയ ഫീച്ചറിനാണ് യൂട്യൂബ് രൂപം നൽകിയിരിക്കുന്നത്.
സബ്ടൈറ്റിലുകളിൽ മാറ്റങ്ങൾ വരുത്തുന്നത് പോലെ, ഇനി മുതൽ ഇഷ്ട ഭാഷയിലേക്ക് ഓഡിയോയും മാറ്റാൻ കഴിയുന്നതാണ്. കഴിഞ്ഞ വർഷം ഈ ഫീച്ചർ അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകൾ യൂട്യൂബ് നൽകിയിരുന്നു. ഡബ്ബ് ചെയ്ത വീഡിയോകൾക്ക് ഉപഭോക്താക്കൾക്കിടയിൽ സ്വീകാര്യത നേടിയെടുക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ വിലയിരുത്തൽ.
ഇഷ്ടഭാഷകൾ തിരഞ്ഞെടുക്കുന്നതിനായി യൂട്യൂബിന്റെ സെറ്റിംഗ്സ് ഓപ്ഷൻ ക്ലിക്ക് ചെയ്തതിനുശേഷം, ഓഡിയോ ട്രാക്ക് എന്ന ഓപ്ഷൻ സെലക്ട് ചെയ്യുക. ഇവയിൽ ഏതൊക്കെ ഭാഷകളിൽ ഓഡിയോകൾ കേൾക്കാമെന്ന് അറിയാൻ സാധിക്കും. നിലവിൽ, നാൽപ്പതോളം ഭാഷകളിൽ 3,500 ഓളം ഡബ്ബ് ചെയ്ത വീഡിയോകൾ യൂട്യൂബ് അപ്‌ലോഡ് ചെയ്തിട്ടുണ്ട്.
Leave a Comment