KeralaLatest NewsNews

വരാപ്പുഴ പടക്കശാല അപകടം; അന്വേഷണം ഇന്ന്‌ തുടങ്ങും, ജൻസനെ മുഖ്യ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് 

കൊച്ചി: എറണാകുളം വരാപുഴയിൽ വീട്ടിൽ സൂക്ഷിച്ച സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച സംഭവത്തിൽ പൊലീസ് ഇന്ന് അന്വേഷണം തുടങ്ങും.

ലൈസൻസ് ഇല്ലാതെയാണ് കെട്ടിടത്തിൽ പടക്കങ്ങൾ സൂക്ഷിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. അതിനാല്‍ തന്നെ, വീട് വാടകക്കെടുത്ത ജൻസനെ മുഖ്യ പ്രതിയാക്കിയായിരിക്കും പൊലീസ് കേസെടുക്കുക. പരിക്കേറ്റ ജൻസൻ ആശുപത്രിയിൽ ചികിത്സയിലാണ്. ഫോറെൻസിക് വിദഗ്ധരും ഇന്ന് സംഭവസ്ഥലം പരിശോധിക്കും.

പടക്കങ്ങൾക്കു പുറമേ മറ്റ് സ്ഫോടകവസ്തുക്കളും വീട്ടിൽ സൂക്ഷിച്ചിരുന്നോയെന്നതടക്കമുള്ള വിശദമായ പരിശോധനയും ഇന്ന് നടക്കും. സ്ഫോടനത്തിൽ പരിക്കേറ്റവർ മരിച്ച ഡേവിസിൻ്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button