Latest NewsKeralaNewsBusiness

മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിച്ചു

മാർച്ച് 1 മുതൽ വിൽക്കുന്ന ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്ക് ഒന്നിന് 300 രൂപ സബ്സിഡിയായി ലഭിക്കും

സംസ്ഥാനത്ത് മിൽമ മലബാർ മേഖലാ യൂണിയൻ കാലിത്തീറ്റ സബ്സിഡി വീണ്ടും ഉയർത്തി. യൂണിയൻ ഭരണസമിതി യോഗത്തിലാണ് വില വർദ്ധനവുമായി ബന്ധപ്പെട്ട അന്തിമ തീരുമാനം എടുത്തത്. ഇതോടെ, മാർച്ച് 1 മുതൽ 31 വരെ മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് 50 കിലോ ചാക്കിന് 300 രൂപ വരെയാണ് സബ്സിഡിയായി ലഭിക്കുക. ഇത് സംബന്ധിച്ച വിവരങ്ങൾ മിൽമ ചെയർമാൻ കെ.എസ് മണി പുറത്തുവിട്ടു.

നിലവിൽ, മിൽമ ഗോമതി ഗോൾഡ് കാലിത്തീറ്റയ്ക്ക് ചാക്ക് ഒന്നിന് 150 രൂപയാണ് സബ്സിഡിയായി ലഭിക്കുന്നത്. മാർച്ച് 1 മുതൽ വിൽക്കുന്ന ഗോമതി ഗോൾഡ് കാലിത്തീറ്റയുടെ 50 കിലോ ചാക്ക് ഒന്നിന് 300 രൂപ സബ്സിഡിയായി ലഭിക്കും. ഇതോടെ, സബ്സിഡിയായ 300 രൂപ കിഴിച്ച് 1,250 രൂപ നൽകിയാൽ മതിയാകും. നടപ്പു സാമ്പത്തിക വർഷം ഫെബ്രുവരി വരെയുള്ള കണക്കുകൾ പ്രകാരം, കാലിത്തീറ്റ സബ്സിഡിയായി 3 കോടി രൂപ വരെയാണ് മലബാർ മിൽമ ക്ഷീരകർഷകർക്ക് നൽകിയത്.

Also Read: നന്നായി പഠിച്ചാൽ മാത്രം പോരാ… പഠിച്ചതെല്ലാം ഓർത്തിരിക്കാൻ ചെയ്യേണ്ടത്

shortlink

Related Articles

Post Your Comments

Related Articles


Back to top button