തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴയുമായി ബന്ധപ്പെട്ട് പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിയ മറുപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. മാത്യു കുഴൽനാടൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് രാഷ്ട്രീയപരമായി മറുപടി നൽകാതെ കലിയിളകിയ മുഖ്യമന്ത്രിയെ കടന്നാക്രമിക്കുകയാണ് സുധാകരൻ. ‘പഴയ’ വിജയൻ ആരാണെന്ന് അറിയണമെങ്കിൽ സുധാകരനോട് ചോദിച്ചാൽ മതിയെന്ന ചോദ്യമാണ് സുധാകരനെ ചൊടിപ്പിച്ചത്.
നിയമസഭയില്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളില്‍ മറുപടി ഇല്ലാതാകുമ്പോള്‍, പണ്ട് അടി കൊണ്ടു ഓടിയ കാര്യങ്ങള്‍ ചര്‍ച്ചയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭീരുവായി മുഖ്യമന്ത്രി അധഃപതിക്കരുതായിരുന്നെന്ന് കെ. സുധാകരന്‍ വിമര്‍ശിച്ചു. ‘പഴയ’ വിജയനുള്ള മറുപടി ഖനത്തില്‍ തരാത്തത് താങ്കളിരിക്കുന്ന ചെയറിനോടുള്ള ബഹുമാനം കൊണ്ടു മാത്രമാണെന്ന് മുഖ്യമന്ത്രി മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.
‘നിയമസഭയില്‍ ഉന്നയിക്കുന്ന കാതലായ വിഷയങ്ങളില്‍ മറുപടി ഇല്ലാതാകുമ്പോള്‍, പണ്ട് അടി കൊണ്ടു ഓടിയ കാര്യങ്ങള്‍ ചര്‍ച്ചയാക്കി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന ഭീരുവായി താങ്കള്‍ അധഃപതിക്കരുതായിരുന്നു. എത്ര തന്നെ ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചാലും, സഭയിലെ യുഡിഎഫ് MLAമാരുടെ ചോദ്യങ്ങളില്‍ നിന്ന് താങ്കള്‍ക്ക് രക്ഷ നേടാന്‍ കഴിയില്ല. രാഷ്ട്രീയ ജീവിതത്തിലുടനീളം കാണിച്ചു കൂട്ടിയ വൃത്തികേടുകള്‍ക്ക് മറുപടി പറയാതെ പോകാനും.
ഊണിലും ഉറക്കത്തിലും കൂടെ നടന്നിരുന്ന സ്വപ്ന സുരേഷിനെ അറിയില്ലെന്ന് ഒരുളുപ്പുമില്ലാതെ പറഞ്ഞയാളാണ് പിണറായി വിജയന്‍. ദൃശ്യങ്ങളൊക്കെ പുറത്തുവന്നിട്ടും സ്വപ്നയുമായി ഒരു പരിചയവുമില്ല എന്ന് മട്ടിലാണ് ഇപ്പോഴും കള്ളങ്ങള്‍ പറയുന്നത്. സ്വപ്നയുമായുള്ള രഹസ്യ കൂടിക്കാഴ്ചയെ പറ്റിയുള്ള മാത്യുവിന്റെ ചോദ്യത്തില്‍ തന്നെ മുഖ്യമന്ത്രി ഭയചകിതനായിരുന്നു. താനും സംഘവും നടത്തിയിട്ടുള്ള കോടികളുടെ അഴിമതി പുറത്തുവരുമോ എന്ന ഭയം മുഖ്യമന്ത്രിയുടെ ശരീരഭാഷയില്‍ ഉടനീളം ഉണ്ട്’, സുധാകരൻ പറഞ്ഞു.
Post Your Comments