Latest NewsNewsInternational

ഇസ്രയേലില്‍ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ബഹിഷ്‌കരിക്കണം: ആഹ്വാനം ചെയ്ത് ഫ്രണ്ട്‌സ് ഓഫ് അല്‍അഖ്‌സ

ലണ്ടന്‍ : പുണ്യമാസമായ റമദാനില്‍ ഇസ്രയേലില്‍ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ഇസ്ലാം മത വിശ്വാസികള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീന്‍ അനുകൂല സംഘടനയായ ഫ്രണ്ട്‌സ് ഒഫ് അല്‍അഖ്‌സ.

Read Also: സ്ട്രറ്റേജിക് ഇടവേളയിൽ അഭിനന്ദൻ വർധമാനെ അപമാനിച്ച് പിഎസ്എൽ; പാകിസ്ഥാനെതിരെ പ്രതിഷേധം ശക്തം

യൂറോപ്പിലെ ഇസ്ലാം മത വിശ്വാസികളോടാണ് സംഘടനയുടെ ആഹ്വാനം. പാലസ്തീനില്‍ ഇസ്രയേല്‍ നടത്തുന്ന റെയിഡുകള്‍ക്കെതിരെയാണ് ബഹിഷ്‌കരണാഹ്വാനം. ഇതിനായി ചെക് ദ ലേബല്‍ എന്ന ഹാഷ്ടാഗ് പ്രചരണം സംഘടന ആരംഭിച്ചു. ഈന്തപ്പഴം വാങ്ങുമ്പോള്‍ ഇസ്രയേലില്‍ നിന്നുള്ളതല്ലെന്ന് പാക്കേജിംഗിലെ ലേബലുകള്‍ പരിശോധിക്കാനാണ് നിര്‍ദ്ദേശം.

‘ഈ റമദാനില്‍ ഇസ്രയേലി ഈന്തപ്പഴം വാങ്ങേണ്ടെന്ന് തീരുമാനിക്കുന്നതിലൂടെ മുസ്ലീം സമൂഹത്തിന് പാലസ്തീനിലെ ഇസ്രായേലിന്റെ നിയമവിരുദ്ധമായ അധിനിവേശത്തെയും വര്‍ണ്ണവിവേചനത്തെയും അപലപിക്കുന്ന വ്യക്തവും ശക്തവുമായ സന്ദേശം അയയ്ക്കാന്‍ കഴിയും,’ ഫ്രണ്ട്‌സ് ഓഫ് അല്‍അഖ്‌സ നേതാവ് ഷാമിയുള്‍ ജോര്‍ഡര്‍ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button