Latest NewsNewsBusiness

ഫെഡറൽ ബാങ്കുമായി കൈകോർത്ത് മൈൻഡ് എസ്കേപ്പ്, ലക്ഷ്യം ഇതാണ്

പുതിയ സഹകരണത്തിലൂടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള സഹായങ്ങൾ ഫെഡറൽ ബാങ്ക് ഒരുക്കുന്നതാണ്

നീലഗിരി ആസ്ഥാനമായ മൈൻഡ് എസ്കേപ്പ് ഇന്നോവേഷൻ സെന്ററുമായി കൈകോർക്കാൻ ഒരുങ്ങി പ്രമുഖ സ്വകാര്യ മേഖലാ ബാങ്കായ ഫെഡറൽ ബാങ്ക്. തമിഴ്നാട്ടിലെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഈട് രഹിത വായ്പകളും ഗ്രാന്റുകളും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. മൈൻഡ് എസ്കേപ്പ് ഇന്നോവേഷൻ സെന്ററിന് പുറമേ, തമിഴ്നാട് സർക്കാരിന്റെ സ്റ്റാർട്ടപ്പ് നോഡൽ ഏജൻസിയായ സ്റ്റാർട്ടപ്പ് ആൻഡ് ഇന്നോവേഷൻ മിഷനുമായും (സ്റ്റാർട്ടപ്പ് ടി.എൻ) ധാരണയിൽ എത്തിയിട്ടുണ്ട്.

പുതിയ സഹകരണത്തിലൂടെ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്ക് ഫണ്ട് കണ്ടെത്താനുള്ള സഹായങ്ങൾ ഫെഡറൽ ബാങ്ക് ഒരുക്കുന്നതാണ്. കൂടാതെ, ഫണ്ടിംഗ് ആവശ്യമായ സ്റ്റാർട്ടപ്പുകൾക്ക് സ്റ്റാർട്ടപ്പ് ടി. എൻ അംഗീകാരവും നൽകും. അതേസമയം, മൈൻഡ് എസ്കേപ്പ് സംഘടിപ്പിക്കുന്ന ക്യുറേറ്റർ സെഷനുകളിൽ സംരംഭങ്ങൾക്ക് പങ്കെടുക്കാവുന്നതാണ്. ഇത്തരം സെഷനുകളിൽ ആശയങ്ങൾ അവതരിപ്പിക്കുന്നവർക്ക് ഫെഡറൽ ബാങ്കിൽ നിന്ന് വായ്പകളും ഗ്രാന്റുകളും നേടാൻ സാധിക്കും.

Also Read: കരിമ്പന മുറിച്ചുമാറ്റുന്നതിനിടെ യന്ത്രവാള്‍ പനയില്‍ ഇറുകി: വലിച്ചുവീഴ്ത്തുന്നതിനിടെ കയർ പൊട്ടി മധ്യവയസ്കൻ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button