ആലപ്പുഴ: തന്റെ അവിഹിതബന്ധം ചോദ്യം ചെയ്ത ഭാര്യയെ മർദ്ദിച്ച് സി.പി.എം നേതാവ്. ജില്ലാ പഞ്ചായത്ത് അംഗവും കായംകുളം ഏരിയ കമ്മിറ്റി അംഗവുമായ യുവനേതാവിനെതിരെ ഭാര്യ ഗാര്‍ഹിക പീഡനപരാതി നൽകിയത് പാർട്ടിക്ക് അടിയായി. മറ്റൊരു സ്ത്രീയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് ഭാര്യയെ ക്രൂരമായി മര്‍ദിച്ചുവെന്ന് ചൂണ്ടിക്കാട്ടി യുവതി പാർട്ടിക്കും പോലീസിനും പരാതി നൽകി. സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും എസ്എഫ്ഐ, ഡിവൈഎഫ്ഐ മുന്‍ ഭാരവാഹിയുമായിരുന്നു മര്‍ദനമേറ്റ യുവനേതാവിന്റെ ഭാര്യ.
മറ്റൊരു സ്ത്രീയുമായുള്ള ബന്ധത്തെച്ചൊല്ലി ഇവരുടെയിടയില്‍ തര്‍ക്കങ്ങളുണ്ടായിരുന്നു. വിഷയം യുവതി ആദ്യം അറിയിച്ചത് പാർട്ടിയിൽ ആയിരുന്നു. പാർട്ടി ഇടപെട്ട് നിരവധി പ്രാവശ്യം പരാതി പരിഹരിക്കാൻ ശ്രമിച്ചെങ്കിലും യുവനേതാവ് ഇതിന് തയ്യാറായില്ല. ഔദ്യോഗിക വാഹനത്തിന്‍റെ ബോര്‍ഡ് മറച്ച്, ബന്ധമുള്ള സ്ത്രീയുമായി യാത്ര പോയതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ ആണ് നേതാവ് ഭാര്യയെ ക്രൂരമായി മർദ്ദിച്ചത്.
മര്‍ദനവിവരം പുറത്തുവന്നതോടെ ഇന്നലെ രാത്രിയോടെ യുവതിയുടെ വീട്ടിലെത്തി പൊലീസ് മൊഴി രേഖപ്പെടുത്തി. കുടുംബപ്രശ്നമെന്ന നിലയില്‍ ആദ്യം ഇതിനെ അവഗണിച്ചെങ്കിലും പൊലീസ് മൊഴി രേഖപ്പെടുത്തിയതോടെ പാർട്ടിക്ക് ഇനി നടപടി സ്വീകരിക്കാതിരിക്കാനാകില്ല. യുവാവ് നിലയിൽ സ്ഥലത്ത് നിന്നും മാറി നിൽക്കുകയാണ്.
Post Your Comments