കൊച്ചി: വരാപ്പുഴ സ്ഫോടനമുണ്ടായത് അനധികൃത പടക്ക ശേഖരത്തിൽ നിന്നെന്ന് എറണാകുളം ജില്ലാ കളക്ടർ ഡോ. രേണുരാജ്.
ജയ്സൻ എന്നയാൾക്ക് പടക്കം വിൽപ്പനക്കുള്ള ലൈസൻസ് മാത്രമാണ് ഉള്ളതെന്നും എന്നാൽ ഇയാൾ വൻതോതിൽ പടക്കം സൂക്ഷിച്ചിരുന്നതായും കളക്ടർ പറഞ്ഞു.
ചൂട് കൂടിയതാണ് സ്ഫോടന കാരണമെന്ന് സംശയിക്കുന്നതായും വിശദ അന്വേഷണം നടത്തുമെന്നും കളക്ടർ വ്യക്തമാക്കി. സംഭവത്തിൽ പഞ്ചായത്ത് സെക്രട്ടറിയോടും തഹസിൽദാരോടും കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
Post Your Comments