Latest NewsKeralaNews

ആർഎസ്എസ്-ബിജെപി വർഗീയ ധ്രുവീകരണത്തെ ഫലപ്രദമായി എതിർക്കാൻ കേരളത്തിൽ കോൺഗ്രസിനാകുന്നില്ല: വിമർശനവുമായി എം വി ഗോവിന്ദൻ

തിരുവനന്തപുരം: ബിജെപിക്കും കോൺഗ്രസിനുമെതിരെ രൂക്ഷ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആർഎസ്എസ് -ബിജെപി അജണ്ടയെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ രാഷ്ട്രീയ നേതൃത്വത്തെ കേന്ദ്ര ഏജൻസിയെ ഉപയോഗിച്ച് കൈപിടിയിൽ ഒതുക്കുക എന്നതിന്റെ ഉന്നം പ്രതിപക്ഷ മുക്ത ആർഎസ്എസ് ഭാരതമാണെന്നും അദ്ദേഹം വ്യക്തമാക്കി. ജനകീയ പ്രതിരോധ ജാഥയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

Read Also: മഞ്ചേശ്വരം എംഎൽഎക്ക് ഫണ്ട് വിനിയോഗകാര്യത്തിൽ പോലും വിവേചനം: സർക്കാർ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് കെ സുരേന്ദ്രൻ

പ്രതിപക്ഷ മുക്ത ഭാരതം എന്നതാണ് ആർഎസ്എസ് -ബിജെപി അജണ്ട. സിപിഐ എം സംസ്ഥാന സെക്രട്ടറി തെരഞ്ഞെടുപ്പിൽ ദയനീയ പരാജയം ഏറ്റുവാങ്ങിയാൽ അത്തരം മേഖലകളിൽ എംഎൽഎ മാരെ നൂറ് കോടി കൊടുത്ത് പിടിക്കുകയാണവർ. ആർഎസ്എസ്-ബിജെപി വർഗീയ ധ്രുവീകരണ പ്രവർത്തനത്തെ ഫലപ്രദമായി എതിർക്കാൻ കേരളത്തിൽ കോൺഗ്രസിനാകുന്നില്ല. മുതലമട ഗ്രാമ പഞ്ചായത്തിലുണ്ടായത് ഇതിന്റെ പ്രധാന ഉദാഹരണമാണെന്നും അദ്ദേഹം അറിയിച്ചു.

അവിടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസും ബിജെപിയും ചേർന്ന് ഇടതിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി മുന്നോട്ട് വന്നു. അവിടെ മാത്രമല്ല, വിവിധ പഞ്ചായത്തുകളിൽ ഇത്തരം ബന്ധം കേരളത്തിൽ രൂപപ്പെട്ട് വരുന്നത് കാണാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read Also: ആദിവാസിയുവാവ് വിശ്വനാഥന്റെ മരണം കാര്യക്ഷമമായി അന്വേഷിക്കും, കുറ്റക്കാര്‍ക്ക് ശിക്ഷ ഉറപ്പാക്കും: മന്ത്രി കെ.രാധാകൃഷ്ണന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button