AlappuzhaKeralaNattuvarthaLatest NewsNews

സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവം : മുഖ്യപ്രതി അറസ്റ്റിൽ

തിരുവല്ല നെടുമ്പുറം എഴുമുളത്തിൽ മുഫാസ് മുഹമ്മദി (27) നെ ആണ് അറസ്റ്റ് ചെയ്തത്

ഹരിപ്പാട്: സ്വകാര്യ റിസോർട്ടിൽ നിന്നും എംഡിഎംഎ പിടികൂടിയ സംഭവത്തിലെ മുഖ്യപ്രതി പിടിയിൽ. ഡാണാപ്പടിയിലെ മംഗല്യ റിസോർട്ടിൽ നിന്നും മയക്കുമരുന്ന് പിടികൂടിയ കേസിലെ മുഖ്യ പ്രതി തിരുവല്ല നെടുമ്പുറം എഴുമുളത്തിൽ മുഫാസ് മുഹമ്മദി (27) നെ ആണ് അറസ്റ്റ് ചെയ്തത്. ഹരിപ്പാട് പൊലീസ് ഗോവയിൽ നിന്നും ആണ് ഇയാളെ പിടികൂടിയത്.

2021 നവംബർ എട്ടിന് ഏഴ് യുവാക്കളെ 52.4 ഗ്രാം എംഡിഎംഎയുമായിട്ടാണ് പിടികൂടിയത്. ഈ കേസിൽ മുൻപ് അറസ്റ്റിലായ നൈജീരിയക്കാരനായ ജോൺ കിലാച്ചി ഓഫറ്റോ, തമിഴ്‌നാട് സ്വദേശികളായ തിരുപ്പൂർ സെക്കൻഡ് സ്ട്രീറ്റ് കാമരാജ് നഗറില്‍ വടിവേൽ, തിരുവല്ലൂർ ഫസ്റ്റ് സ്ട്രീറ്റില്‍ രായപുരം മഹേഷ് കുമാർ എന്നിവരുമായുള്ള ബന്ധം വഴിയാണ് മുഫാസ് മറ്റൊരു പ്രതിയായ സജിൻ എബ്രഹാമിന് മയക്കുമരുന്ന് എത്തിച്ചു കൊടുത്തിരുന്നത്.

Read Also : പാപ മോചനങ്ങളുടെ പാപനാശിനി ഗുഹ.. തിരുവില്വാമല ക്ഷേത്രദർശനം

സംഭവത്തിന് ശേഷം പ്രതി ഒരു വർഷമായി നാട്ടിൽ വരാതെ ഹിമാചൽ പ്രദേശിൽ പല സ്ഥലങ്ങളിലായി ഒളിവിൽ കഴിഞ്ഞ് വരുകയായിരുന്നു. പൊലീസ് പിടിക്കാതിരിക്കാൻ വേണ്ടി രൂപം മാറ്റിയും, പല സംസ്ഥാനങ്ങളിലെ സിമ്മും ആണ് ഉപയോഗിച്ചിരുന്നത്. കുറച്ചു ദിവസം മാത്രമേ പ്രതി ഒരു സിം ഉപയോഗിക്കൂ. അതുകഴിഞ്ഞാൽ അടുത്ത ഫോണും സിമ്മും എടുക്കുന്നതാണ് പതിവ്. ഇയാൾ ഹിമാചൽ പ്രദേശിലെ കസോൾ എന്ന സ്ഥലത്തു ഒളിവിൽ താമസിച്ചു വരുകയാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.

ഹരിപ്പാട് എസ് എച്ച് ഒ ശ്യാംകുമാർ വി എസ്, സീനിയർ സിപിഒ അജയകുമാർ വി, സിപിഒ നിഷാദ് എ എന്നിവരടങ്ങുന്ന സംഘം ഹിമാചൽ പ്രദേശിലേക്കു അന്വേഷണത്തിനായി പോകുന്നതിനിടയിൽ പ്രതി അവിടെ നിന്നും ഗോവയിലേയ്ക്ക മുങ്ങി. ഇതറഞ്ഞ അന്വേഷസംഘം ഗോവയിൽ കാത്തുനിന്നു. ഗോവയിലെ ഒരു ഉൾപ്രദേശത്ത് മയക്കുമരുന്ന് സംഘം തങ്ങുന്ന ഒരുവീട്ടിൽ എത്തിയ പ്രതിയെ അന്വേഷസംഘം ഒരു രാത്രിമുഴുവൻ കാത്തിരുന്ന് കരുതലോടെ സാഹസികമായി പിടികൂടുകയായിരുന്നു.

19 പ്രതികളുള്ള കേസിൽ മുഖ്യപ്രതി ഉൾപ്പെടെ 15 പേർ പിടിയിലായിട്ടുണ്ട്. ബാക്കിയുള്ള പ്രതികൾ ഒളിവിലാണെന്നും ഉടൻ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.ഹരിപ്പാട് എത്തിച്ച പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button