മലപ്പുറം: മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു. രണ്ട് തൊഴിലാളികൾ മണ്ണിനടിയിൽപ്പെട്ടു. ഇതിൽ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. കോട്ടക്കൽ പൊട്ടിപ്പാറ സ്വദേശികളായ അലി അക്ബർ, അഹദ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്.
Read Also : ‘എന്നെ മാത്യു കുഴൽനാടൻ അപകീർത്തിപ്പെടുത്തുന്നു’: സ്പീക്കറോട് പരാതിയുമായി മുഖ്യമന്ത്രി
രാവിലെ ഒമ്പതരയോടെയാണ് സംഭവം. 25 അടിയോളം താഴ്ചയുള്ള കിണറിൽ ജോലി എടുക്കുന്നതിനിടെ ആയിരുന്നു അപകടം. മലപ്പുറത്ത് നിന്നുള്ള അഗ്നിരക്ഷാസേനയും നാട്ടുകാരുമാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
Read Also : ശിഖ തെറിച്ച് വീണ് തൽക്ഷണം മരിച്ചു, ബോധമില്ലാതെ ചോരവാർന്ന് അഭിജിത്ത് റോഡിൽ കിടന്നത് അരമണിക്കൂർ
മണ്ണ് നീക്കുന്നതിനിടെ വീണ്ടും ഇടിയുന്നത് രക്ഷപ്രവർത്തനത്തിന് തടസം സൃഷ്ടിക്കുകയാണ്. നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിലാണ് അഹദിനെ രക്ഷപ്പെടുത്തിയത്. അലി അക്ബറിനെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
Post Your Comments