KeralaLatest NewsNews

പേസ്റ്റ് രൂപത്തിൽ അടിവസ്ത്രത്തിൽ ഒളിപ്പിച്ച് സ്വ‍ർണം കടത്തി, ഒരാൾ പിടിയിൽ

പാലക്കാട്: വ്യത്യസ്ത രീതിയിലാണ് ഇപ്പോൾ സ്വർണക്കടത്ത്. വിമാനമിറങ്ങി വരുന്നവരെ അടിമുടി പരിശോധിച്ചാൽ മാത്രം ലഭിക്കുന്ന പ്രത്യേക തരം രീതികൾ. കസ്റ്റംസിന്റെയും പോലീസിന്റെയും കണ്ണ് വെട്ടിച്ച് ഈ സ്വർണവുമായി കടന്നുകളയുന്നവരുമുണ്ട്. സമാന രീതിയിൽ സ്വർണം പേസ്റ്റ് രൂപത്തിലാക്കി കടത്താൻ ശ്രമിച്ച കണ്ണൂർ സ്വദേശി പാലക്കാട് ആർപിഎഫിന്റെ പിടിയിൽ. അടിവസ്ത്രത്തിൽ ഒളിപ്പിച്ചു ആണ് സ്വർണം കടത്തിയത്.

ദുബായിൽ നിന്ന് വിമാനം വഴി ശ്രീലങ്കയിൽ ഇറങ്ങിയ ഇയാൾ അവിടെ നിന്ന് കൊൽക്കത്തയിലേക്ക് പോയി. കൊൽക്കത്തയിൽ വിമാനം ഇറങ്ങിയ ശേഷം അവിടെ നിന്ന് ട്രെയിൻ വഴി കണ്ണൂരിലേക്ക് പോകുമ്പോൾ ആണ് പിടിയിലായത്. ശ്രീലങ്കയിൽ വെച്ചോ കൊക്കത്തയിൽ വെച്ചോ ഇയാളെ പിടികൂടിയില്ല. ആർപിഎഫിന്റെ പതിവ് പരിശോധനയ്ക്കിടെയാണ് പിടികൂടിയത്.

അതേസമയം, പെർഫ്യൂം കുപ്പിക്കുള്ളിൽ സ്വർണം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചവരെ കഴിഞ്ഞ ദിവസം കസ്റ്റംസ് പിടികൂടിയിരുന്നു. കരിപ്പൂർ വിമാനത്താവളത്തിൽ പെർഫ്യൂം കുപ്പിക്കുള്ളിലും ശരീരത്തിനുള്ളിലും ആയി ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചവരെയാണ് പിടികൂടിയത്. ഏകദേശം 70 ലക്ഷം രൂപ വില മതിക്കുന്ന 1.25 കിലോഗ്രാമോളം സ്വർണമാണ് രണ്ടു കേസുകളിലായി കോഴിക്കോട് എയർ കസ്റ്റംസ്‌ ഇന്റലിജൻസ് ഉദ്യോഗസ്ഥർ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button