ടെഹ്‌റാൻ: ഇറാനിൽ പെൺകുട്ടികൾക്ക് നേരം വിഷ പ്രയോഗം നടന്നുവെന്ന് റിപ്പോർട്ട്. ടെഹ്‌റാൻ നഗരത്തിന്റെ ദക്ഷിണഭാഗത്ത് സ്ഥിതി ചെയ്യുന്ന ക്വോം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് വിഷപ്രയോഗം നടന്നതെന്നാണ് വിവരം. പെൺകുട്ടികളുടെ വിദ്യഭ്യാസം തടയുക എന്ന ലക്ഷ്യത്തോടെയാണ് വിഷ പ്രയോഗം നടന്നതെന്നാണ് ഇറാൻ ആരോഗ്യ സഹമന്ത്രി വെളിപ്പെടുത്തി.
കോം നഗരത്തിൽ നിന്നുള്ള പെൺകുട്ടികളിൽ ശ്വാസകോശ രോഗം വ്യാപകമായതിനെ തുടർന്ന് പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. ബോധപൂർവ്വം പെൺകുട്ടിയ്ക്ക് ചിലർ വിഷം നൽകിയെന്നും പെൺകുട്ടികളുടെ വിദ്യഭ്യാസം തടയാൻ ആഗ്രഹിക്കുന്നവരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നും പിറകിലെന്നും മന്ത്രി അറിയിച്ചു.
Read Also: ‘കർത്താവിൻ്റെ മണവാട്ടിയാകാൻ യോഗ്യതയില്ല, പോകുന്നു’: കന്യാസ്ത്രീയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്
Post Your Comments