തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുറഞ്ഞു. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ചപ്പോൾ പവന് 120 രൂപ കുറഞ്ഞ് 41,080 രൂപയായി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 5135 രൂപയ്ക്കാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.
ഇന്നലെ സ്വർണവില പവന് 160 രൂപ കുറഞ്ഞ് 41,200 രൂപയിലെത്തിയിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 42,200 രൂപയായിരുന്നു വില. ഫെബ്രുവരി രണ്ടിന് രണ്ടുതവണയായി 680 രൂപ വർധിച്ച് 42,880 രൂപയായി. ഇത് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന സ്വർണവിലയായിരുന്നു. പിന്നീടുള്ള ദിവസങ്ങളില്‍ സ്വര്‍ണവില താഴുകയായിരുന്നു. 25 ദിവസത്തിനിടെ ഏകദേശം 1800 രൂപയാണ് കുറഞ്ഞത്.
ജനുവരി മാസത്തിൽ സ്വർണവില റെക്കോഡ് ഉയരത്തിൽ എത്തിയിരുന്നു. എന്നാൽ ഫെബ്രുവരി മാസത്തിൽ സ്വർണവില ഇടിയുന്ന ട്രെൻഡാണ് കാണിക്കുന്നത്. ഇക്കഴിഞ്ഞ ആഴ്ചയിലെ തുടര്‍ച്ചയായ താഴ്ചയ്‌ക്കൊപ്പം ഇന്നു കൂടി കുറഞ്ഞതോടെ ഇക്കഴിഞ്ഞ ഒന്നര മാസക്കാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇന്നലെ ഞായറാഴ്ചയായതിനാല്‍ സ്വര്‍ണ വിലയില്‍ മാറ്റമില്ലായിരുന്നു. ഇന്നലെ ശനിയാഴ്ചത്തെ വിലയിലാണ് വ്യാപാരം നടന്നത്. ഒരു പവന്‍ സ്വര്‍ണ്ണത്തിന് 41,200 രൂപയും, ഒരു ഗ്രാം സ്വര്‍ണ്ണത്തിന് 5,150 രൂപയുമാണ് വില. രാജ്യാന്തര വിപണിയില്‍ ട്രോയ് ഔണ്‍സിന് 1,809 ഡോളറിലാണ് വില. 2.68 ഡോളറുകള്‍ ഇടിവിലാണ് വ്യാപാരം നടക്കുന്നത്.
അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 70 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Post Your Comments