KeralaLatest NewsNews

ബസ്സുകളിൽ ക്യാമറ ഘടിപ്പിക്കുവാനുള്ള സമയപരിധി ദീർഘിപ്പിച്ചു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റേജ് കാര്യേജുകളിൽ ക്യാമറ ഘടിപ്പിക്കാനുള്ള സമയപരിധി ദീർഘിപ്പിച്ചു. മാർച്ച് 31 വരെ സമയപരിധി നീട്ടിയതായി ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവാരമുള്ള ക്യാമറകളുടെ ലഭ്യതക്കുറവും ഇക്കാര്യത്തിൽ സാവകാശം വേണമെന്ന ബസ് ഉടമകളുടെ അഭ്യർത്ഥനയും മാനിച്ചാണ് തീരുമാനം.

Read Also: ലൈഫ് മിഷൻ തട്ടിപ്പിലെ പണം പോയത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്കാണോയെന്ന് സിപിഎം വ്യക്തമാക്കണം: കെ സുരേന്ദ്രൻ

സ്വകാര്യ ബസുകളുടെ മത്സരയോട്ടം മൂലമുള്ള അപകടസാഹചര്യങ്ങൾ ചർച്ച ചെയ്യാൻ കൊച്ചിയിൽ ഗതാഗത മന്ത്രി ആന്റണി രാജു വിളിച്ചു ചേർത്ത യോഗത്തിൽ കെഎസ്ആർടിസി ഉൾപ്പെടെ സംസ്ഥാനത്തോടുന്ന എല്ലാ ബസ്സുകളിലും ഫെബ്രുവരി 28ന് മുൻപ് ക്യാമറകൾ ഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നു.

Read Also: ഉത്സവം കഴിഞ്ഞു മടങ്ങിയ യുവതിയോട് അശ്ലീലച്ചുവയോടെ സംസാരിച്ചു, പിന്നീട് കടന്ന് പിടിച്ചു; ഡിവൈഎഫ്ഐ നേതാവ് പിടിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button