Latest NewsNewsIndia

രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ

പുതുച്ചേരി: രാജ്യത്തിന്റെ ഫെഡറല്‍ ഘടനയ്ക്ക് ഭീഷണിയാകുന്ന ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. സിപിഐ ദേശീയ കൗണ്‍സില്‍ യോഗത്തിന്റെ ഭാഗമായി പുതുച്ചേരിയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read Also: കറുപ്പിനോട് വിരോധമില്ല, അത് ചില മാധ്യമങ്ങള്‍ പടച്ചുവിടുന്നത്: മലക്കം മറിഞ്ഞ് മുഖ്യമന്ത്രി

തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനത്തിന് തടസമാകുന്ന ഗവര്‍ണര്‍ തസ്തിക അനാവശ്യമാണെന്ന് സെമിനാറില്‍ പങ്കെടുത്ത നേതാക്കള്‍ അഭിപ്രായപ്പെട്ടു. പുതുച്ചേരിക്ക് പൂര്‍ണ സംസ്ഥാന പദവി അനുവദിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം യോഗം പാസാക്കി.

നാലുദിവസം നീണ്ടുനില്‍ക്കുന്ന സിപിഐ ദേശീയ കൗണ്‍സില്‍ ശനിയാഴ്ചയാണ് തുടങ്ങിയത്. ചൊവ്വാഴ്ച സമാപിക്കും.

 

നേരത്തെ സിപിഐ കേരള സംസ്ഥാന സമ്മേളനത്തില്‍ ഗവര്‍ണര്‍ പദവി എടുത്ത് മാറ്റണമെന്ന് പ്രമേയം പാസാക്കിയിരുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രവൃത്തികള്‍ ജനാധിപത്യവിരുദ്ധവും ഫെഡറല്‍ തത്വങ്ങള്‍ക്ക് എതിരുമാണെന്നും ഗവര്‍ണര്‍ പദവി, കേന്ദ്ര സംസ്ഥാന ബന്ധങ്ങള്‍ എന്നീ വിഷയങ്ങളില്‍ ഫെഡറല്‍ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ പുനര്‍വിചിന്തനം ആവശ്യമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button