![](/wp-content/uploads/2023/02/whatsapp-image-2023-02-27-at-9.26.17-pm.jpeg)
എയർടെലിന് പിന്നാലെ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകളോട് വിട പറഞ്ഞിരിക്കുകയാണ് പ്രമുഖ ടെലികോം സേവന ദാതാവായ ബിഎസ്എൻഎൽ. ഉപഭോക്താക്കൾ ഏറെ ആശ്രയിച്ചിരുന്ന നാല് റീചാർജ് പ്ലാനുകളാണ് ബിഎസ്എൻഎൽ നിർത്തലാക്കുന്നത്. പ്ലാനുകളുടെ നിരക്ക് വർദ്ധിപ്പിക്കുന്നതിന് പകരം, കുറഞ്ഞ റീചാർജ് പ്ലാനുകൾ നിർത്തലാക്കുക എന്ന ഫോർമുലയാണ് ബിഎസ്എൻഎൽ സ്വീകരിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങൾക്കു മുൻപ് വിവിധ സർക്കിളുകളിലെ കുറഞ്ഞ നിരക്കിലുള്ള റീചാർജ് പ്ലാനുകൾ എയർടെൽ അവസാനിപ്പിച്ചിരുന്നു. ഇത്തവണ ബിഎസ്എൻഎൽ നിർത്തലാക്കുന്ന പ്ലാനുകൾ ഏതൊക്കെയെന്ന് അറിയാം.
71 രൂപ പ്ലാൻ
ബിഎസ്എൻഎല്ലിന്റെ ഏറ്റവും നിരക്ക് കുറഞ്ഞ പ്ലാൻ കൂടിയാണ് 71 രൂപയുടേത്. ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് 30 ദിവസത്തേക്ക് 20 രൂപയുടെ ടോക്ക് ടൈമാണ് ലഭിച്ചിരുന്നത്. ഡാറ്റ, അൺലിമിറ്റഡ് കോളിംഗ് എന്നിവ ലഭ്യമല്ല.
104 രൂപ പ്ലാൻ
ഉപഭോക്താക്കൾ 104 രൂപയ്ക്ക് റീചാർജ് ചെയ്യുമ്പോൾ 300 മിനിറ്റ് കോളിംഗ്, 3 ജിബി ഡാറ്റ, 30 എസ്എംഎസ് എന്നിവ ലഭിക്കുന്നതാണ്. 18 ദിവസമാണ് ഈ പ്ലാനിന്റെ വാലിഡിറ്റി.
135 രൂപ പ്ലാൻ
24 ദിവസം വാലിഡിറ്റി വാഗ്ദാനം ചെയ്യുന്ന ബിഎസ്എൻഎല്ലിന്റെ മികച്ച പ്ലാനുകളിൽ ഒന്നാണ് 135 രൂപയുടെ പ്ലാൻ. ഈ പ്ലാനിൽ 1,440 വോയിസ് മിനിറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്.
395 രൂപ പ്ലാൻ
71 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിൽ നൽകിയിരിക്കുന്നത്. കൂടാതെ, 3,000 മിനിറ്റ് ഓൺ-നെറ്റ് കോളിംഗിനൊപ്പം, 1,800 മിനിറ്റ് ഓഫ്-നെറ്റ് കോളിംഗും ലഭ്യമാണ്.
Post Your Comments