
കരിയറിന്റെ ആരംഭ ഘട്ടമെന്ന് തന്നെ വിശേഷിപ്പിക്കാവുന്നതാണ് പ്ലസ്ടു. പലപ്പോഴും പ്ലസ്ടു കഴിഞ്ഞാൽ സയൻസ് ഗ്രൂപ്പിലുള്ളവർ എഞ്ചിനീയറിംഗ്, മെഡിക്കൽ എൻട്രൻസ് ടെസ്റ്റുകളാണ് തിരഞ്ഞെടുക്കാറുളളത്. അതേസമയം, ഹ്യൂമാനിറ്റീസ്, കൊമേഴ്സ് ഗ്രൂപ്പുകളിൽ ഉള്ളവർ വിവിധ ബിരുദ കോഴ്സുകളിലേക്കും ശ്രദ്ധ പതിപ്പിക്കും. ഇത്തരം പഴയ ട്രെൻഡുകളിൽ നിന്ന് മാറി പുതുമയാർന്ന ഒട്ടനവധി കോഴ്സുകളിലേക്ക് പ്ലസ്ടു കഴിഞ്ഞതിനു ശേഷം അഡ്മിഷൻ നേടാൻ സാധിക്കും. അഭിരുചികൾക്കനുസരിച്ച് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഒട്ടനവധി ഓഫ്ബീറ്റ് കോഴ്സുകൾ ഉണ്ട്. പഠിച്ചുകഴിഞ്ഞാൽ ആകർഷകമായ ശമ്പളമാണ് ഇത്തരം കോഴ്സുകളുടെ പ്രധാന പ്രത്യേകത. പ്ലസ്ടുവിൽ വിവിധ ഗ്രൂപ്പുകളിൽ നിന്ന് പഠിച്ചിറക്കുന്നവർക്ക് തിരഞ്ഞെടുക്കാൻ സാധിക്കുന്ന ഏതാനും ചില പുത്തൻ കോഴ്സുകളെക്കുറിച്ച് പരിചയപ്പെടാം.
പ്ലസ്ടുവിന് സയൻസ് ഗ്രൂപ്പ് തിരഞ്ഞെടുത്തവർക്ക് അനുയോജ്യമായ കോഴ്സാണ് ആസ്ട്രോ ബയോളജി. വിശാലമായ നക്ഷത്ര വ്യൂഹങ്ങളയ കുറിച്ച് പഠിക്കാൻ ആഗ്രഹമുള്ളവർക്ക് ഈ കോഴ്സ് സെലക്ട് ചെയ്യാവുന്നതാണ്. മുംബൈയിലുള്ള ഇന്ത്യൻ ആസ്ട്രോ ബയോളജി റിസർച്ച് സെന്ററിൽ ഇന്റർനാഷണൽ ഡിപ്ലോമ പ്രോഗ്രാം ഇൻ ആസ്ട്രോ ബയോളജി കോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.
Also Read: പരീക്ഷാ പേടിയും മാനസിക പിരിമുറുക്കവും കുറയ്ക്കാനുള്ള വഴികള്
ഗ്രാമീണ മേഖലയെ കുറിച്ച് കൂടുതൽ അറിയാനും പഠിക്കാനും ആഗ്രഹിക്കുന്നവർക്ക് പ്ലസ്ടുവിന് ശേഷം റൂറൽ സ്റ്റഡീസ് പഠിക്കാവുന്നതാണ്. വളരെ കുറഞ്ഞ ആളുകൾ മാത്രമാണ് ഈ കോഴ്സുകൾ പഠിച്ചു പുറത്തിറങ്ങുന്നത്. അതിനാൽ, ജോലി സാധ്യതയും ശമ്പളവും കൂടുതലാണ്. ഗുജറാത്ത്, മഹാരാഷ്ട്ര, യുപി എന്നിവിടങ്ങളിലെ സർവ്വകലാശാലകളിൽ റൂറൽ സ്റ്റുഡീസ് കോഴ്സ് വാഗ്ദാനം ചെയ്യുന്നുണ്ട്.
ഡിജിറ്റൽ യുഗം ഏറെ വികസിക്കുന്നതിനാൽ എത്തിക്കൽ ഹാക്കിംഗ് മികച്ച ഓപ്ഷനാണ്. പ്രോഗ്രാമിംഗ്, വിവിധ സോഫ്റ്റ്വെയറുകൾ എന്നിവയോട് അഭിരുചി ഉണ്ടെങ്കിൽ എത്തിക്കൽ ഹാക്കിംഗ് തിരഞ്ഞെടുക്കാവുന്നതാണ്. കൊൽക്കത്തയിലെ ഇന്ത്യൻ സ്കൂൾ ഓഫ് എത്തിക്കൽ ഹാക്കിംഗ് ഉൾപ്പെടെയുള്ള നിരവധി സ്ഥാപനങ്ങൾ ഹ്രസ്വകാല കോഴ്സുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
Post Your Comments